ജനസ്വാധീനം തിരിച്ചുപിടിക്കാന്‍ സിപിഎം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിള്ളയുമായും ജോര്‍ജ്മായും കൈകോര്‍ക്കും

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ, സംഘടനാ നടപടികളുമായി സി.പി.എം രംഗത്ത്. ഇതിന്റെ ഭാഗമായി യു.ഡി.എഫില്‍നിന്ന് പുറത്തുവന്ന കേരള കോണ്‍ഗ്രസ്ബിയുമായും പുതുതായി പുനരുജ്ജീവിപ്പിച്ച സെക്യുലര്‍ കേരള കോണ്‍ഗ്രസുമായും കൈകോര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും പ്രത്യേകം തെരഞ്ഞെടുപ്പ് പ്രകടനപത്രികയും സി.പി.എം പുറത്തിറക്കുമെന്ന് സിപിഎം നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലെ കേരള കോണ്‍ഗ്രസ്ബി എല്‍.ഡി.എഫുമായി സഹകരിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഉരുകൂട്ടരും കൈകോര്‍ക്കുന്നത്.
എന്നാല്‍ പി.സി. ജോര്‍ജ് എല്‍.ഡി.എഫ് വിട്ട് കേരള കോണ്‍ഗ്രസ്എമ്മില്‍ ലയിച്ചശേഷം സെക്യുലര്‍ കേരള കോണ്‍ഗ്രസുമായി ഇടതുമുന്നണിക്ക് ബന്ധമുണ്ടായിരുന്നില്ല. പി.സി. ജോര്‍ജ് കെ.എം. മാണിയുമായി തെറ്റിയതോടെയാണ് ആ പാര്‍ട്ടി വീണ്ടും പുനരുജ്ജീവിപ്പിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധമുന്നണി രൂപവത്കരിച്ച് എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. സെക്യുലര്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മുന്നണി യോഗത്തിലടക്കം ചര്‍ച്ച ചെയ്തിരുന്നില്ല. അതിനാല്‍ സി.പി.എമ്മിന്റെ ഒറ്റയാന്‍ നീക്കം എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ എതിര്‍പ്പിന് ഇടയാക്കാന്‍ സാധ്യതയുണ്ട്.
അതേസമയം എല്‍.ഡി.എഫ് ഇന്നത്തെ നിലയിലുള്ള മുന്നണിയായിത്തന്നെ മത്സരിക്കുമെന്ന് കോടിയേരി പറഞ്ഞു. മുന്നണി വികസനം ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്ക് ശേഷമേ ഉണ്ടാവുകയുള്ളൂ. കഴിഞ്ഞ 23 വര്‍ഷമായി മുന്നണിയുമായി സഹകരിക്കുന്ന ഐ.എന്‍.എല്ലുമായുള്ള സഹകരണം ശക്തിപ്പെടുത്തും. തദ്ദേശതെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലുമായി നല്ല സഹകരണം ഉണ്ടാവും. യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ വിഭാഗങ്ങളുമായി കഴിയുന്ന രീതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിക്കും. ഇനിയും തെറ്റിവരാന്‍ തയാറായ ഗ്രൂപ്പുകളുമായും വ്യക്തികളുമായും സഹകരിക്കും. ജെ.എസ്.എസ്, സി.എം.പി എന്നിവയുമായും സഹകരിക്കും. പാര്‍ട്ടിയംഗങ്ങള്‍, പ്രമുഖവ്യക്തികള്‍, സ്വതന്ത്രര്‍ എന്നിവരെയാവും സ്ഥാനാര്‍ഥികളായി പരിഗണിക്കുക. യുവാക്കളെയും വനിതകളെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും സിപിഎം ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha