കൃഷ്ണപിള്ള ദിനാചരണത്തില്‍ കല്ലുകടി, കോടിയേരി പോയതോടെ നേതാക്കള്‍ കൂട്ടത്തോടെ സ്ഥലംവിട്ടു

പി. കൃഷ്ണപിള്ള ദിനാചരണ സമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെ സി.പി.എം. നേതാക്കള്‍ കൂട്ടത്തോടെ വേദി വിട്ടതു വിവാദമാകുന്നു. ഇന്നലെ രാവിലെ ആലപ്പുഴ മാരാരിക്കുളം മുഹമ്മ കണ്ണര്‍കാടു നടന്ന സമ്മേളനമാണു വിവാദത്തിനു വഴിവച്ചത്.
സി.പി.എം. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സി.ബി. ചന്ദ്രബാബു, ആര്‍. നാസര്‍, വി.ജി. മോഹനന്‍, കെ. പ്രസാദ്, സി.എസ്. രാധാകൃഷ്ണന്‍, ജലജാ ചന്ദ്രന്‍ എന്നിവരാണു സംസ്ഥാന സെക്രട്ടറിക്കു പിന്നാലെ വേദി വിട്ടുപോയതെന്ന ആരോപണം ഉയരുന്നത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ മാത്രമായിരുന്നു പിന്നീട് വേദിയിലുണ്ടായിരുന്നത്. രാവിലെ 9.30ന് തന്നെ കൊടിയേരി ബാലകൃഷ്ണന്‍ സ്ഥലത്തെത്തിയിരുന്നു. മറ്റു പ്രാസംഗികര്‍ എത്തിയെങ്കിലും കാനംരാജേന്ദ്രന്‍ വന്നശേഷമാണു സമ്മേളനം ആരംഭിച്ചത്. സി.പി.എമ്മും സി.പി.ഐയും സംയുക്തമായാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
കാനം പ്രസംഗിക്കുമ്പോഴാണു കോടിയേരിയടക്കമുള്ള നേതാക്കള്‍ വേദി വിട്ടത്. ശേഷം സി.പി.ഐ. നേതാക്കളായ പി. തിലോത്തമന്‍ എം.എല്‍.എ., എ. ശിവരാജന്‍, ടി.ജെ. ആഞ്ചലോസ്, എന്‍.പി. കമലാധരന്‍, പി.കെ. മേദിനി, എസ്. പ്രകാശന്‍ എന്നിവരാണു വേദിയിലുണ്ടായത്. സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍നിന്നു നേതാക്കള്‍ കൂട്ടത്തോടെ പിന്‍വാങ്ങിയത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി.
ഇന്നലെ രാവിലെ സി.പി.എം. ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാനാണു നേതാക്കള്‍ പോയതെന്നാണു വിശദീകരണം. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളായവരും ആരോപണ വിധേയരും സമ്മേളനത്തില്‍ പങ്കെടുത്തില്ല. സംഭവം നടന്ന് 22 മാസം കഴിഞ്ഞിട്ടും ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റിലായവരെ പുറത്താക്കുകയും ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുമെന്ന് നേതൃത്വം പ്രഖ്യാപിക്കുകയും ചെയതെങ്കിലും ശക്തമായ നടപടികളുണ്ടായില്ല. എന്നാല്‍ സിപിഎം നേതാക്കള്‍ ഫേസ്ബുക്കിലൂടെയാണ് ഇപ്പോള്‍ കൃഷ്ണപിള്ള ദിനാചരണം നടത്തുന്നതെന്ന് പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന സിപിഐ നേതാവ് പറഞ്ഞു. പാര്‍ട്ടി കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോഴും നേതാക്കള്‍ മനം മാറ്റത്തിന് തയ്യാറാകാത്തത് അണികളില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇത് പാര്‍ട്ടി അണികളുടെ തന്നെ അഭിപ്രായമാണ്. എല്ലാവരും തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് നേതാക്കള്‍ മാത്രം വിശ്വസിച്ചാലാല്‍ ഉപതിരഞ്ഞെടുപ്പുകളില്‍ നിന്നും പാര്‍ട്ടി ഒന്നും പഠിച്ചില്ലെന്ന് കരുതേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha