സംസ്ഥാനത്തെ പ്രശസ്തമായ ആനതറവാടുകളിലൊന്നായ മംഗലാംകുന്നില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാമത് ആനയും ചരിഞ്ഞു...

സംസ്ഥാനത്തെ പ്രശസ്തമായ ആനതറവാടുകളിലൊന്നായ മംഗലാംകുന്നില്‍ മൂന്ന് ദിവസത്തിനിടെ ഇവിടുത്തെ രണ്ടാമത് ആനയും ചരിഞ്ഞു.... 56 വയസുകാരനായ മംഗലാംകുന്ന് ഗജേന്ദ്രനാണ് മംഗലാംകുന്ന് ആനക്കൊട്ടിലില്‍ വച്ച് ചരിഞ്ഞത്.
മൂന്ന് ദിവസം മുന്‍പ് ചൊവ്വാഴ്ച ടിന്റുമോന്‍ എന്ന് വിളിപ്പേരുളള മംഗലാംകുന്നിലെ രാജന്‍ ആന ചരിഞ്ഞിരുന്നു. രണ്ട് ദിവസങ്ങളായി ശരീരമാകെ പാടുകള്‍ കണ്ടുതുടങ്ങിയ ഗജേന്ദ്രന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രോഗം പ്രകടമായത്.
തുടര്‍ന്ന് ഡോ.പി.ബി ഗിരിദാസിന്റെ നേതൃത്വത്തില്‍ ചികിത്സിക്കവെ ചൊവ്വാഴ്ച വൈകുന്നരം നാലുമണിയോടെ ആന ചരിഞ്ഞു. ചട്ടക്കാരോടും ജനങ്ങളോടും സൗഹൃദത്തോടെ മാത്രം പെരുമാറുന്ന ശാന്തസ്വഭാവക്കാരനായിരുന്നു മംഗലാംകുന്ന് ഗജേന്ദ്രന്‍.
കോന്നി ആനക്കൂട്ടില്‍ നിന്നാണ് മംഗലാംകുന്നിലെത്തിയത്. നിരവധി ക്ഷേത്ര ഉത്സവങ്ങളില്‍ തിടമ്പാനയായും കൂട്ടാനയായും പങ്കെടുത്ത ഗജേന്ദ്രന്‍ ആനപ്രേമികള്‍ക്കിടയില്‍ ആരാധകരുളള ആനയായിരുന്നു.
നീളമേറിയ തുമ്പിക്കൈയും വീണെടുത്ത് അകന്ന വണ്ണമുളള കൊമ്പുകളും ഭംഗിയേറിയ വായുകുംഭവും ഗജേന്ദ്രന്റെ പ്രത്യേകതയായിരുന്നു. തൃശൂര്‍ പൂരം, തൃപ്പൂണിത്തുറ വൃശ്ചികോത്സവം, തെക്കന്‍ കേരളത്തിലെ പ്രശസ്തമായ ഉത്സവങ്ങളിലെല്ലാം ഗജേന്ദ്രനെ എഴുന്നളളിച്ചിട്ടുണ്ട്.
ഗജേന്ദ്രന്റെ മരണത്തോടെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടില്‍ ചരിയുന്നത് മൂന്നാമത് ആനയാണ്. ആനകളില്‍ തലയെടുപ്പേറിയ താരമായ മംഗലാംകുന്ന് കര്‍ണന്‍ കഴിഞ്ഞ ജനുവരിയിലാണ് ചരിഞ്ഞത്.
https://www.facebook.com/Malayalivartha