സര്‍ക്കാരിനു തിരിച്ചടി; പഞ്ചായത്തു വിഭജനം തടഞ്ഞത് ഡിവിഷന്‍ ബെഞ്ചു ശരിവച്ചു

ഇനി തിരിച്ചടികളുടെ സമയം. പുതിയ പഞ്ചായത്തുകളുടെ രൂപീകരണം തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. 69 പുതിയ പഞ്ചായത്തുകളുടെയും നാല് മുന്‍സിപ്പാലിറ്റികളുടെയും രൂപീകരണമാണ് നേരത്തെ സിംഗിള്‍ ബെഞ്ച് തടഞ്ഞത്. ഇതു ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് എ.എന്‍.ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
പഞ്ചായത്തു തെരഞ്ഞെടുപ്പു കൃത്യസമയത്തു തന്നെ നടത്തണം. തെരഞ്ഞെടുപ്പു കമ്മീഷനു ഇതിന്റെ നടപടികളുമായി മുന്നോട്ടു പോകാം. തെരഞ്ഞെടുപ്പു സമയത്തു നടത്തേണ്ടതിന്റെ ബാധ്യത കമ്മീഷനാണ്. ഇതിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഹര്‍ജി തള്ളിയതോടെ പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തില്‍ വലിയ തിരിച്ചടിയാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ വാദങ്ങളൊന്നും അംഗീകരിക്കാന്‍ ഡിവിഷന്‍ ബെഞ്ച് തയാറായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നുമാസത്തിനകം നടത്താമെന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ 86 ദിവസത്തിനകം നടത്താമെന്നുമാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ 51 ദിവസം മതിയെന്നും ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha