ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

നെയ്യാറ്റിന്‍കര പുല്ലുവിള കടപ്പുറത്ത് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മകാലപാതകമെന്ന് പോലീസ് നിഗമനം. പുുല്ലുവിള സ്വദേശി ഷാജിയുടേതാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ഷാജിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പുല്ലുവിള കടല്‍ത്തടിഞ്ഞത്. കൈകാലുകള്‍ കെട്ടി മുഖത്ത് തുണി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. ചാക്കിലാക്കി ജീവനോടെ കടലില്‍ താഴ്ത്തിയതാണന്ന് നിഗമനം. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഷാജിയെ കാണാനില്ലന്ന പരാതി കാഞ്ഞിരംകുളം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം ഷാജിയുടേതെന്ന് തെളിഞ്ഞു.
സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷാജിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 15 പേരെ ഇതിനോടകം ചോദ്യം ചെയ്തു. പ്രതിയുടെ അറസറ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗ്സ്ഥര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha