കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർ മരിച്ചു. 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രശസ്തമായ അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തിന്റെ ആസ്ഥാനമായ സീം റീപ്പിൽ നിന്ന് തലസ്ഥാനമായ നോം പെന്നിലേക്ക് പോകുകയായിരുന്ന ബസാണ് മധ്യ പ്രവിശ്യയായ കമ്പോങ് തോമിൽ വച്ച് ഇന്നലെ പുലർച്ചെ അപകടത്തിൽ പെടുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചനകളുള്ളത്. ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് സൂചന. ബസിലുണ്ടായിരുന്നവരെല്ലാം കംബോഡിയക്കാരാണെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha


























