പ്രേമം സ്റ്റൈലിലെ ഓണാഘോഷം ജീവനെടുത്തത് പാവം പെണ്‍കുട്ടിയുടെ,കോടാലി ജീപ്പും ചെകുത്താന്‍ ലോറിയും സിഇടിയുടെ വിദ്യാര്‍ഥിനികളുടെ പേടി സ്വപ്നം

പ്രേമം സ്റ്റൈലിലെ ഓണാഘോഷം ജീവനെടുത്തത് പാവം പെണ്‍കുട്ടിയുടെ. ശ്രീകാര്യം സി ഇ ടി എന്‍ജിനിയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് ഓടിച്ച ജീപ്പ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി തസനി മരിച്ചു. ഇന്ന് അര്‍ദ്ധരാത്രിയിലായിരുന്നു മരണം. സിവില്‍ എന്‍ജിനിയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി നിലമ്പൂര്‍ വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി ബഷീറിന്റെ മകള്‍ തസ്‌നി ബഷീറാണ് (20) മരിച്ചത്. അതിര് കടന്ന ഓണാഘോഷപരിപാടികളാണ് കോളേജില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന തസ്‌നിയുടെ ജീവനെടുത്തത്.
പേരുകേട്ട കലാലയത്തിന്റെ പവിത്രത നഷ്ടപ്പെടുത്തിയ ഓണാഘോഷപരിപാടികളായിരുന്നു കോളേജില്‍ അരങ്ങേറിയത്. രാവിലെ മുതല്‍ തന്നെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഓണാഘോഷം തുടങ്ങിയിരുന്നു.കഞ്ചാവും മദ്യവും ഓണാഘോഷത്തിന് ഹോസ്റ്റലില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു. ഹോസ്റ്റലില്‍ തുടങ്ങിയ ഓണാഘോഷം അവസാനിച്ചത് കോളേജില്‍ നിന്നും വരുകയായിരുന്ന പാവം പെണ്‍കുട്ടിയുടെ ജീവനും കൊണ്ട്. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്ക്‌പോലും പ്രവേശനമില്ലാത്ത ക്യാമ്പസിലേക്ക് ചെകുത്താന്‍ എന്നുപേരിട്ട ലോറിയും തുറന്ന ജീപ്പും നൂറോളം ബൈക്കുമായിട്ടാണ് ഓണം ആഘോഷിക്കാനായി വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിച്ചത്.
കാഴ്ചയില്‍ തന്നെ ഭീകരത ധ്വനിപ്പിക്കുന്നതായിരുന്നു കോടാലിജീപ്പെന്നുവിളിക്കുന്ന തുറന്ന ജീപ്പിന്റെയും ചെകുത്താന്‍ ലോറിയുടെയും സഞ്ചാരം. കൂക്കും ബഹളവുമായി എന്തും ആവാമെന്ന പ്രതീതിയായിരുന്നു ഇവര്‍ക്ക്. വാഹനത്തില്‍ നിരവധി പൂര്‍വ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു.
കോടാലി, മഴു, മണ്‍വെട്ടി,വടിവാള്‍ല തുടങ്ങിയ മാരകായുധങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതുപോലെ ആള്‍ട്ടര്‍ചെയ്തതാണ് തസ്‌നിയുടെ ജീവനെടുത്ത ഈ മഞ്ഞ ജീപ്പ്.
ഓണാഘോഷം നടക്കുന്ന ബുധനാവ്ച വൈകുന്നേരം ഹോസ്റ്റലില്‍ നിന്ന് മദ്യപിച്ച ശേഷം ക്യാമ്പസിലേക്ക് അതിവേഗത്തില്‍ വന്നാണ് തസ്‌നിയെ ഇടിച്ചുതെറിപ്പിച്ചത്.ഹോസ്റ്റലിലെ നാലാംവര്‍ഷ വിദ്യാര്‍ഥികളാണ് കോടാലി ജീപ്പിന്റെ അവകാശികള്‍. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍വിട്ടിറങ്ങുബോള്‍ തൊട്ടടുത്ത ജൂനിയേഴ്‌സിന് ജീപ്പിന്റെ കീ കൈമാറും. യൂണിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്കെന്നാണ് വയ്പ്പ്. എന്നാല്‍ സിഇടി ഫെസ്റ്റ്, ഓണാഘോഷം തുടങ്ങിയ ആഘോഷ വേളകളില്‍ ജീപ്പ് അതിവേഗത്തില്‍ വിദ്യാര്‍ഥിനികള്‍ക്കിടയിലൂടെ പായും. അഞ്ചുപേര്‍ കയറേണ്ട ജീപ്പില്‍ 125പേരെ കുത്തിനിറച്ച് അലറി ബഹളംവെച്ച് മിന്നല്‍വേഗത്തില്‍ പോവുകയാണ് പതിവ്.
എറണാകുളം സ്വദേശി സച്ചിന്‍ എന്നയാളുടെ പേരിലാണ് ജീപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.രേഖകളില്ലാത്തതിനാല്‍ മൂന്ന് തവണ പോലീസ് ജീപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജീപ്പിനുപുറമേ അടുതോമയുടെ ലോറി പോലെ ചെകുത്താന്‍ലോറി എന്നെഴുതിയ ലോറിയും വാടകയ്‌ക്കെടുത്ത് കൊണ്ട് വരാറുണ്ട്. അപകടം നടക്കുബോള്‍ ഈ ലോറിയും ക്യാമ്പസിനുള്ളിലുണ്ടായിരുന്നു.
കോടാലി ജീപ്പില്‍ അലറി ബഹളംവെച്ച് പെണ്‍കുട്ടികളുടെ ഹോസ്റ്റലിനുള്ളിലേക്ക് കടക്കവേയായിരുന്നു അപകടമെന്നും റിപ്പോര്‍ട്ടുണ്ട്. ആഘോഷ ദിവസങ്ങളില്‍ കോടാലി ജീപ്പ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കടക്കുക പതിവാണത്രേ..
ജീപ്പോടിച്ചിരുന്ന നാലാം വര്‍ഷ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജുവിനെ ഒന്നാം പ്രതിയാക്കി പത്തു വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പതിമൂന്ന് വര്‍ഷം മുമ്പും സമാന ദുരന്തം കോളേജില്‍ അരങ്ങേറിയിട്ടുണ്ട്. അമിത ശങ്കര്‍ എന്ന വിദ്യാര്‍ഥിനി അന്ന് ആഘോഷത്തിനിടെ ബൈക്കിടിച്ച് മരിച്ചിരുന്നു.അതിനെ തുടര്‍ന്നാണ് ക്യാമ്പസിനുള്ളില്‍ വാഹനം നിരോധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha