ഇത് അട്ടിമറിയോ... റെയില്‍വേ ട്രാക്കില്‍ ബൈക്ക് വച്ച് ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമം, പോലീസ് പരിശോധന തുടരുന്നു

ട്രെയിന് വരാന്‍ സമയമാകുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ ഒരു ബൈക്ക് കണ്ടാല്‍ തീര്‍ച്ചയായും പോലീസ് അതിനെ അട്ടിമറിയായി മാത്രമേ കാണുകയുള്ളൂ. അത്തരമൊരു സംഭവമാണ് ഇന്നലെ പൂവന്‍തുരുത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നടന്നത്. രാത്രി 10.45 ഓടെയാണ് സംഭവം. തിരുവനന്തപുരം മംഗലാപുരം മലബാര്‍ എകസ്പ്രസിനു മുമ്പില്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വച്ച് യാത്രികന്‍ രക്ഷപ്പെടുകയായിരുന്നു. മനപൂര്‍വ്വം ഒരു അപകടം ഉണ്ടാക്കാന്‍ ചെയ്തതാകാം എന്നതാണ് ഒരു വശം.
അര്‍ധരാത്രിയില്‍ ട്രെയിനു മുന്നിലൂടെ പാളത്തില്‍ ബൈക്ക് ഓടിച്ച് ട്രെയിന് മുന്നില്‍ തന്നെ ഉപേക്ഷിച്ച് പോയതുള്‍പ്പെടെ മൂന്ന് തവണ ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്നാണ് പോലീസിന്റെ നിഗമനം. ദേശവിരുദ്ധ ശക്തികളുടെ കൈകളുണ്ടെന്ന സംശയം ബലപ്പെട്ടതിനാല്‍ ആ രീതിയിലും അന്വേഷണം നടക്കുന്നതായി ഉന്നത പൊലീസ് അധികൃതര്‍ അറിയിച്ചു. മൂലേടം റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപത്തുനിന്നാണ് ബൈക്ക് റെയില്‍വേ പാളത്തില്‍ കയറ്റിയിരിക്കുന്നത്. തുടര്‍ന്ന് ഒരു കിലോമീറ്ററോളം പാളത്തില്‍കൂടി ഓടിച്ചശേഷം പൂവന്‍തുരുത്ത് റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപം വിജനമായ സ്ഥലത്ത് ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു. ബൈക്ക് പാളത്തില്‍കൂടി ഓടിച്ച് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
മലബാര്‍ എക്‌സ്പ്രസ് വരുന്നതുകണ്ട് ബൈക്ക് ഉപേക്ഷിച്ച് യാത്രികന്‍ രക്ഷപെട്ടിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ട്രെയിനിലെ ലോകോ പൈലറ്റ് പാളത്തില്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വച്ചിരിക്കുന്നതാണ് കണ്ടെതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ടിക്കാതിരിക്കാനായി ട്രെയിന്‍ ബ്രേക്ക് ചെയ്‌തെങ്കിലും മൂന്നുറുമീറ്റര്‍ അകലെ മുത്തന്‍മാലി വരെ ബൈക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. ട്രെയിന്‍ ബൈക്കിലിടിച്ചുള്ള തീയും ശബ്ദവും കേട്ടാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ട്രെയിന്‍ നിര്‍ത്തി ലോകോ പൈലറ്റും ശബ്ദംകേട്ട് എത്തിയ നാട്ടുകാരും പാളത്തിനു സമീപം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
കോട്ടയം റെയില്‍വേ പോലീസും ചിങ്ങവനം പോലീസും സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തി. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് കണ്ടെത്താന്‍ കഴിയാത്തതാണ് അട്ടിമറിശ്രമം നടന്നിരിക്കാമെന്നതിലേക്ക് വിരല്‍ചൂണ്ടുന്നത്. എന്നാല്‍ ബൈക്കിന്റെ നമ്പര്‍ പ്ലാറ്റ് മനപൂര്‍വ്വം മാറ്റിയതാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്. പാളങ്ങള്‍ പരിശോധിച്ചശേഷമാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്. പോലീസ് ഇപ്പോഴും പരിശോധന നടത്തി വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha