പാളത്തില്‍ ബൈക്ക്: അട്ടിമറി ശ്രമമല്ലെന്ന് ചെന്നിത്തല

കോട്ടയം ചിങ്ങവനത്ത് റെയില്‍വേ ട്രാക്കില്‍ സര്‍വേക്കല്ല്, വീഡിയോ കാമറ, പെട്ടി, ബൈക്ക് തുടങ്ങിയവ കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ കാര്യങ്ങള്‍ മനസിലാകൂ എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha