ട്രെയിന് അട്ടിമറിക്ക് ശ്രമിച്ചയാളെ തിരിച്ചറിഞ്ഞു; വൈദ്യുതി ലൈന്‍ തകര്‍ക്കാനും ശ്രമം, വിട്ടൊഴിയാതെ ദുരൂഹതകള്‍

കോട്ടയംന്മ റയില്‍വേ ട്രാക്കില്‍ ബൈക്ക് കൊണ്ടുവന്നിട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. പൂവന്‍തുരുത്ത് സ്വദേശി ദീപു കെ. തങ്കപ്പനാണ് ബൈക്ക് കൊണ്ടുവന്നത്. ഇയാള്‍ മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ബെംഗളൂരുവിലേക്ക് കടന്നതായാണ് സംശയം.
ഒരാള്‍ക്ക് തനിച്ച് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു സംഘം ആളുകള്‍ അതിവിദഗദ്ധമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയ പോലാണ് കോട്ടയത്തെ ട്രെയിന്‍ അട്ടിമറി സംഭവം. അത് കേവലം ഒരു വ്യക്തിയിലേക്ക് ഒതുങ്ങുകയാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
അര്‍ധരാത്രിയില്‍ ട്രെയിനു മുന്നിലൂടെ പാളത്തില്‍ ബൈക്ക് ഓടിച്ച് ട്രെയിന് മുന്നില്‍ തന്നെ ഉപേക്ഷിച്ച് പോയതുള്‍പ്പെടെ മൂന്ന് തവണ ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നതോടെ റയില്‍വേ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. റയില്‍വേ പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും സംയുക്ത പരിശോധന കോട്ടയത്ത് നടക്കുന്നു. അതേസമയം, ചിങ്ങവനത്ത് റയില്‍വേയുടെ വൈദ്യുതി ലൈന്‍ തകരാറിലാക്കുന്നതിനും ശ്രമം നടന്നിരുന്നുവെന്ന് റയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ 11 മണി കഴിഞ്ഞ് ചിങ്ങവനത്തിനു കോട്ടയത്തിനും ഇടയ്ക്കാണ് ഈ മൂന്ന് വ്യത്യസ്ത അട്ടിമറി ശ്രമങ്ങള്‍ നടന്നത്. ദേശവിരുദ്ധ ശക്തികളുടെ കൈകളുണ്ടെന്ന സംശയം ബലപ്പെട്ടതിനാല്‍ ആ രീതിയിലും അന്വേഷണം നടക്കുന്നതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈക്ക് ഓടിച്ചുകയറ്റിയ ആളെ കണ്ടെത്താനുമായില്ല. എന്നാല്‍ ബൈക്ക് ഉപേക്ഷിച്ച വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ റയില്‍വേ ഉദ്യേഗസ്ഥന്റെ കാര്‍ സംശയാസ്പദമായി നിലയില്‍ തകര്‍ക്കപ്പെടുകയും ചെയ്തു.
ട്രാക്കില്‍ തടസ്സങ്ങള്‍ കണ്ടതില്‍ ആശങ്കപ്പെടാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha