സിഇടി എന്‍ജിനിയറിംഗ് കോളേജിലെ അപകടം, സഹപാഠിയുടെ മരണത്തിന്റെ ഞെട്ടല്‍ മാറാതെ വിദ്യാര്‍ഥികള്‍, ആശങ്കയോടെ രക്ഷിതാക്കള്‍

സഹപാഠിയുടെ മരണത്തിന്റെ ഞെട്ടല്‍മാറാതെ സിഇടി എന്‍ജിനിയറിംഗ് കോളേജ്. ഇന്നലെവരെ ആഘോഷത്തില്‍ മുങ്ങിയ കോളേജ് ഇന്ന് മൊത്തത്തില്‍ മരണവീട്‌പോലെയായി. കോളേജിലെ ഒരു ചെറിയ സംഘം വിദ്യാര്‍ത്ഥികള്‍ കാട്ടികൂട്ടുന്ന അപകടകരമായ കോപ്രായങ്ങള്‍ കോളേജിന് മൊത്തത്തില്‍ ചീത്തപ്പേര് സമ്മാനിച്ചിരിക്കുകയാണ്. ഇതുപോലുള്ള സംഭവങ്ങളാണ് അരങ്ങേറുന്നതെങ്കില്‍ ആരെവിശ്വസിച്ച് തങ്ങളുടെ മക്കളെ കോളേജിലയക്കുമെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. വാഹനങ്ങള്‍ അകത്ത് കയാറാത്തതിനാല്‍ കൊലയാളി ജീപ്പടക്കമുള്ള വാഹനങ്ങള്‍ കയറ്റി വിട്ടതിന് കോളേജ് അധികൃതര്‍ക്ക് പങ്കുള്ളതായും തങ്ങളുടെ പ്രിയ സുഹൃത്തിന്റെ മരണത്തിന് ഇവരും കാരണക്കാരാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
അഞ്ചുവര്‍ഷം മുമ്പ് കോളേജ് കാമ്പസിലെ ഇതേ സ്ഥലത്ത് വച്ചാണ് ബൈക്ക് റൈസിംഗിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. ഈ രണ്ട് സംഭവങ്ങളും, അടിക്കടിയുണ്ടാകുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളും കോളേജ് കാമ്പസിന്റെ സുരക്ഷിത്വത്തിനും നിലവാരത്തകര്‍ച്ചയ്ക്കും ഭീഷണിയായി തീര്‍ന്നിട്ടുണ്ട്.
മാരകായുധങ്ങള്‍ ഘടിപ്പിച്ച ജീപ്പും ചെകുത്താനെന്ന് പേരെഴുതിയ ലോറിയും ഇതില്‍ നിറയെ മെന്‍സ് ഹോസ്റ്റിലെ ഒരു സംഘം വിദ്യാര്‍ത്ഥികളും ഓണാഘോഷം എന്നപേരില്‍ കാട്ടികൂട്ടിയ ആഭാസം ഭയപ്പെടുത്തിയെന്ന് ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. വിലക്ക് ലംഘിച്ച് എല്ലാം അതിര്‍ വരമ്പുകളും മറികടന്ന് കോളേജ് കാമ്പസിലേക്ക് കയറിയ ജീപ്പ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുമ്പിലുള്ള റൗണ്ട് വേയില്‍ അമിതവേഗതയില്‍ ഓടിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അപകടം വരുത്തി വച്ച ഈ ജീപ്പ് മുമ്പും അക്രമങ്ങള്‍ക്കും മറ്റും ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനും ഉപയോഗിച്ചിരുന്നതായി പൊലീസ് വിവരം കിട്ടിയിട്ടുണ്ട്. മെന്‍സ് ഹോസ്റ്റലിലും സമീപത്തെ കുറ്റികാട്ടിലുമാണ് ജീപ്പ് സൂക്ഷിക്കുന്നത്. ഓരോ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇവിടെ പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നെഞ്ചില്‍ തീയാണ്. കാരണം ഇവിടെ വച്ച് ആര്‍ക്ക് എന്ത് സംഭവിച്ചാലും ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയാണ്. അപകടം വരുത്തിയ ജീപ്പ് മുമ്പ് ആയുധങ്ങളുമായി പൊലീസ് പിടികൂടിയെങ്കിലും പുഷ്പം പോലെ വിദ്യാര്‍ത്ഥികള്‍ ഇറങ്ങി. സി.ഇ.ടിയിലെ വിദ്യാര്‍ത്ഥികളുടെ പേരില്‍ നിരവധി കേസുകള്‍ ശ്രീകാര്യം പൊലീസ് സ്‌റ്റേഷനിലുണ്ടെങ്കിലും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടതായി അറിവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha