ഹൈക്കോടതി അംഗീകരിച്ച മുനിസിപ്പാലിറ്റികളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍ക്കാര്‍

ഹൈക്കോടതി അംഗീകരിച്ച മുനിസിപ്പാലിറ്റികളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കി. ഇന്നലെ രാത്രിയാണ് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ കീഴിലുള്ള നഗരവികസന വകുപ്പ് കമ്മിഷന് കത്തു കൈമാറിയത്.
പുതുതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനും 32 നഗരസഭകളില്‍ 28 എണ്ണവും ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഈ നഗരസഭകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കണമെന്നും നഗരകാര്യവകുപ്പ് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ കോര്‍പറേഷന്‍ രൂപീകരണവും മാനന്തവാടി, മുക്കം, കൊടുവള്ളി, പാനൂര്‍ മുനിസിപ്പാലിറ്റികളുടെ രൂപീകരണവുമാണ് ഈ മാസം അഞ്ചിന് ഹൈക്കോടതി ശരിവച്ചത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിക്കു പുറമേ പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, പുഴാതി ഗ്രാമപഞ്ചായത്ത്, എടക്കാട് ഗ്രാമപഞ്ചായത്ത്, എളയാവൂര്‍ ഗ്രാമപഞ്ചായത്ത്, ചേലോറ ഗ്രാമപഞ്ചായത്ത് എന്നിവ ചേര്‍ത്താണ് കണ്ണൂര്‍ കോര്‍പറേഷന്‍ നിലവില്‍ വരുന്നത്.
വയനാട് ജില്ലയിലെ മാനന്തവാടി, കോഴിക്കോട് ജില്ലയിലെ മുക്കം, കൊടുവള്ളി, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ എന്നിവയെ മുനിസിപ്പാലിറ്റികളാക്കി ഉയര്‍ത്തിയ നടപടി ശരിവച്ചു. പാനൂര്‍, പെരിങ്ങളം, കരിയാട് ഗ്രാമപഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് പാനൂര്‍ മുനിസിപ്പാലിറ്റിക്ക് രൂപം നല്‍കുന്നതും കോടതി അംഗീകരിച്ചിരുന്നു. നിലവിലുള്ള തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ 16 മുതല്‍ 35 വരെ വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്താണ് ആന്തൂര്‍ മുനിസിപ്പാലിറ്റിക്ക് രൂപം നല്‍കിയത്. നഗര പ്രദേശത്തെ വീണ്ടും നഗരപ്രദേശമായി നിലനിറുത്തുന്നതിനാല്‍ ഈ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.അതേസമയം,ലീഗിന് വേണ്ടിയാണ് സര്‍ക്കാര്‍ കത്തു നല്‍കിയതെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha