വാര്‍ഡ് വിഭജനം, റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് മുസ്ലീംലീഗ്

വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനിച്ചു. അപ്പീല്‍ പോകാനുള്ള സമയക്കുറവ് കൊണ്ടാണ് ഇത് വേണ്ടെന്ന് വച്ചതെന്നും ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നടക്കണമെന്നാണ് ലീഗിന്റെ നിലപാട്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ലീഗിന് മാത്രമായി തീരുമാനം എടുക്കാനാവില്ല. മറ്റു പാര്‍ട്ടികളുമായി ആലോചിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുവായ തീരുമാനമാണ് ഉണ്ടാവേണ്ടത്. അത് എന്തായാലും ലീഗ് അംഗീകരിക്കും. നിരുത്തരവാദപരമായി നില്‍ക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha