മുതലക്കോടത്ത് മുണ്ട് ധരിച്ചെത്തിയ 30 വിദ്യാര്‍ഥികളെ പുറത്താക്കി ഗേറ്റ് അടച്ചു; നാട്ടുകാര്‍ പൂട്ട് തകര്‍ത്തു

തൊടുപുഴക്കടുത്ത് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുണ്ടുടുത്തെത്തിയതിന് 30 വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്നു പുറത്താക്കി. ഇവരെ സ്‌കൂളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഗേറ്റ് പൂട്ടുകയായിരുന്നു. സ്‌കൂളിലെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായാണ് കുട്ടികള്‍ മുണ്ടുടുത്തെത്തിയത്.
ഓണാഘോഷമാണെങ്കിലും ഇന്നു മുണ്ട് ഉടുത്തു വരരുതെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില വിദ്യാര്‍ഥികള്‍ മുണ്ടും കറുത്ത നിറത്തിലുള്ള ഷര്‍ട്ടും ധരിച്ചാണെത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അധ്യാപകരും പ്യൂണും ചേര്‍ന്ന് ഗേറ്റ് അടയ്ക്കുകയായിരുന്നു. ഇത് വിദ്യാര്‍ഥികളും അധ്യാപകരുമായി വാക്കേറ്റത്തിനിടയാക്കി.
അധ്യാപകര്‍ക്കു മുണ്ടു ധരിക്കാമെങ്കില്‍ എന്തുകൊണ്ടു തങ്ങള്‍ക്കതായിക്കൂടാ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം. തുടര്‍ന്നു നാട്ടുകാരും വിഷയത്തില്‍ ഇടപെടുകയായിരുന്നു. നാട്ടുകാര്‍ ഗേറ്റിന്റെ പൂട്ടു തകര്‍ത്തു വിദ്യാര്‍ഥികളെ അകത്തു പ്രവേശിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ അധ്യാപകരും നാട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha