മാണിയും ജോര്‍ജ്ജും പങ്കെടുത്ത പരിപാടിയില്‍ കൈയ്യാങ്കളിയും തെറിവിളിയും, യോഗം അലങ്കോലമായി

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണിയും സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും പങ്കെടുത്ത പൊതുപരിപാടിയില്‍ കൈയ്യാങ്കളിയും തെറിവിളിയും. ഈരാറ്റുപേട്ടയ്ക്ക് സമീപമുള്ള തിടനാട് ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും കുടുംബശ്രീയുടെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കിടെയാണ് സംഭവം. ചടങ്ങില്‍ സംസാരിച്ച ജോര്‍ജ്, മാണിയെ കര്‍ഷദ്രോഹിയെന്ന് വിളിച്ചതാണ് കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വേദിയിലുണ്ടായിരുന്ന തിടനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രതിഷേധവുമായി എഴുന്നേറ്റു. ജോര്‍ജ് പ്രസംഗം നിറുത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അനുകൂലികളും എത്തിയതോടെ ബഹളമായി.
എന്നാല്‍, ജോര്‍ജ് പ്രസംഗം നിറുത്താന്‍ തയ്യാറായില്ല. ജോര്‍ജിനെ പ്രതിരോധിച്ച് അദ്ദേഹത്തിന്റെ അനുയായികളും എത്തിയതോടെ ചടങ്ങ് കൈയാങ്കളിയുടെ വക്കിലെത്തി. ഉന്തിനും തള്ളിനുമിടയ്ക്ക് ജോര്‍ജിന്റെ പി.എ.ബെന്നിക്ക് നിസാരമായ പരിക്കേറ്റു. പൊലീസും മറ്റു നേതാക്കളും ഇടപെട്ടാണ് പ്രവര്‍ത്തകരെയും ശാന്തരാക്കിയത്.
ജോര്‍ജിനും മാണിക്കും പുറമേ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ജോയി എബ്രഹാം എംപി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha