ചേര്‍ത്തല വാഹനാപകടത്തില്‍ ഒരാള്‍ക്കൂടി മരിച്ചു; മരണം അഞ്ചായി

ചേര്‍ത്തലയ്ക്ക് സമീപം മായിത്തറയില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ചെങ്ങന്നൂര്‍ പാണ്ടനാട് നെടുമ്പറമ്പില്‍ എന്‍.എ എബ്രഹാം (65) ആണ് മരിച്ചത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു എബ്രഹാം മരണത്തിന് കീഴടങ്ങിയത്.
ആലപ്പുഴയില്‍ നിന്നും കുത്തിയതോടിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ തട്ടുകയും ഇതേതുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് മറ്റൊരു കാറില്‍ ഇടിച്ചായിരുന്നു അപകടം. ചെങ്ങന്നൂര്‍ പാണ്ടനാട് നെടുമ്പറമ്പില്‍ അനീഷ് (35), ഭാര്യ ബിബിനി (27), കാര്‍ െ്രെഡവറും അയല്‍വാസിയുമായ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി മനു (38), ആലപ്പുഴ തത്തംപള്ളി സ്വദേശി കനകമ്മ (55) എന്നിവരാണ് അപകടത്തെ തുടര്‍ന്ന് വ്യാഴാഴ്ച മരിച്ചത്. കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അനീഷ് കുടുംബത്തോടൊപ്പം ചെങ്ങന്നൂരിലേയ്ക്ക് പോകവേ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 27 ലേറെ യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha