വൈകല്യത്തെ കവച്ചുവച്ച സന്തോഷിനു കൂട്ടായി സംഗീത

ശരീരം തളര്‍ന്നാലും കുഴപ്പമില്ല മനസ്സുതളരാതിരുന്നാല്‍ മതിയെന്നു പറയുന്ന ഒരു വ്യക്തിയെ പരിചയപ്പെടാം. നിസ്സാര പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നും തകര്‍ന്നും ഇരിക്കുന്നവര്‍ക്കു പ്രചോദനമായി ഒരു യുവാവ്.
ശാരീരിക വൈകല്യം ഉള്ളവരുടെ മനസ്സ് വളരെ ശക്തമായിരിക്കും. ലോകത്തിനു മുന്നില്‍ അവരത് തെളിയിച്ചിട്ടുമുണ്ട്. അവര്‍ പറയുന്നു എല്ലാവരും തങ്ങളെ ഓര്‍ത്ത് സഹതപിക്കും എന്നാല്‍ തങ്ങള്‍ക്ക് വൈകല്യം ശരീരത്തിന് മാത്രമേ ഉള്ളൂ മനസ്സിനില്ലായെന്ന്.
സന്തോഷിന്റെ ജീവിതവഴിയില്‍ കൈത്താങ്ങായി ഇനി സംഗീതയും ഒപ്പമുണ്ട്. അംഗവൈകല്യം മറന്ന് സന്തോഷിന്റെ ജീവിതസഖിയാവുകയാണ് സംഗീത എന്ന പെണ്‍കുട്ടി. മൂന്നാം വയസില്‍ പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും വൈകല്യം ബാധിച്ച സന്തോഷിനെ വൈകല്യത്തിനപ്പുറം സ്‌നേഹത്തിനും കരുതലിനും മൂല്യം നല്‍കിയാണ് സംഗീത വരിച്ചത്. ഇന്നലെ കടപ്പാട്ടൂര്‍ ക്ഷേത്രസന്നിധിയിലാണ് ഇരുവരും വിവാഹിതരായത്. ഊന്നുവടികളുടെ സഹായത്തോടെ എത്തിയ സന്തോഷിനെ സംഗീതയുടെ മാതാവിന്റെ സഹോദരീപുത്രന്മാരായ റെജിയും ബാബുവും മാതാവ് സാവിത്രിയും അച്ഛന്‍ ചന്ദ്രനും ചേര്‍ന്നാണ് സ്വീകരിച്ചത്.
തിരുവനന്തപുരം പാലോട് പച്ച സ്വദേശിയായ സന്തോഷ് ബി.ടെക്. എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ സ്വന്തം സ്ഥാപനമായ വൈജെന്‍ ടെക്‌നോളജിയുടെ സി.ഇ.ഒ.യാണ് സന്തോഷ്. മികച്ച ഗായകന്‍കൂടിയായ സന്തോഷ് 1997ലെ തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തിലെ കലാപ്രതിഭയായിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ എം.ജി. രാധാകൃഷ്ണന്റെ ശിക്ഷണത്തിലാണ് സംഗീതപഠനം നടത്തിയിരുന്നത്.
ഐഡിയാ സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോയിലും നിരവധി സ്‌റ്റേജുകളിലും സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങളുടെയും സംഗീത ആല്‍ബങ്ങളുടെയും സിഡികളും സന്തോഷ് പുറത്തിറക്കിയിട്ടുണ്ട്. ഗസല്‍, ഹിന്ദുസ്ഥാനി സംഗീത ഉപകരണങ്ങളും ഈ കലാകാരന് വഴങ്ങും. മാതൃഭാഷ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നട, ഉറുദു ഭാഷകളും വശമാണ്. ശരവണ മന്ദിരം അപ്പുവും സരോജയുമാണ് മാതാപിതാക്കള്‍. സന്ധ്യ സഹോദരിയുമാണ്.
പാലാ വെള്ളിയേപ്പള്ളി സ്വദേശിയായ സംഗീത റാന്നി സിറ്റാഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ജന്തുശാസ്ത്രവിഭാഗം അദ്ധ്യാപികയാണ്.
നിരഞ്ജന്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha