മാണിക്കെതിരായ രേഖ വിവരാവകാശ പ്രകാരം നല്‍കിയതില്‍ ദുരൂഹതയെന്ന്

ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് സൂപ്രണ്ട് സുകേശന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയതില്‍ ദുരൂഹതയെന്ന് വാര്‍ത്തകള്‍. സുകേശന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. വിവരാവകാശ നിയമം 2005ലെ 8 വകുപ്പനുസരിച്ച് അന്വേഷണത്തിലിരിക്കുന്ന രേഖയുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന് അനുശാസിക്കുന്നുണ്ട്. ബാര്‍ക്കോഴയില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായെങ്കിലും വിഷയം കോടതിയുടെ പരിഗണനയിലാണ്. മാത്രവുമല്ല സുകേശന്റെ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചിട്ടുമില്ല. ഇത്തരമൊരു രേഖ പുറത്തു വിട്ടത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സംശയം.
മാണിക്കെതിരായ കടലാസുകള്‍ മാധ്യമങ്ങള്‍ക്ക് കൃത്യമായി എത്തിക്കാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഭരണപക്ഷത്തെ പ്രമുഖരുടെ ആശീര്‍വാദത്തോടെയാണെന്നാണ് സംശയം,
വിവരാവകാശരേഖ നിയമാനുസരണമല്ലാതെ നല്‍കിയത് കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടതു സംഘടനാ പ്രവര്‍ത്തകരാണെന്ന സംശയവും നിലവിലുണ്ട്. രേഖ പുറത്തു വിട്ട് മാധ്യമ ശ്രദ്ധയിലെത്തിച്ച് വിവാദമുണ്ടാക്കിയാല്‍ കോടതിക്ക് മാണിക്ക് അനുകൂലമായ നിലപാട് എടുക്കാനാവില്ലെന്നാണ് കണക്കൂകൂട്ടല്‍. ഏതായാലും കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. പടിപടിയായാണ് രേഖകള്‍ മാധ്യമങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ യുഡിഎഫ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി യുഡിഎഫുകാര്‍ കുരുക്കിയ വലയില്‍ നിഷ്പ്രയാസം അകപ്പെട്ടിരിക്കുന്നു. അതിനിടെ ബാര്‍ഴോഴ വിഷയത്തില്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ വ്യക്തത വരണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് നേതാക്കളും രംഗത്തുണ്ട്. ബാര്‍ കത്തി നില്‍ക്കുമ്പോഴാണ് അരുവിക്കരയില്‍ കോണ്‍ഗ്രസ് വിജയിച്ചതെന്ന് എ പക്ഷവും വാദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha