പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍

ക്യാമ്പസ്സില്‍ പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളേജില്‍ സംഭവിച്ചത് ഇതാണെന്നും ഡി.ജി.പി പറഞ്ഞു. കോട്ടയത്ത് തീവണ്ടിക്ക് മുന്നില്‍ ബൈക്ക് കണ്ടെത്തിയ സംഭവം റെയില്‍വേലോക്കല്‍ പോലീസുകള്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളുടെ സ്വാധീനം കോളജ് ഓഫ് എന്‍ജിനീയറിങ്ങി (സിഇടി) ലെ അപകടത്തിന് കാരണമായിട്ടുണ്ടെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍.
എന്‍ജിനീയറിങ് കോളജില്‍ സംഭവിച്ചതും ഇതാണ്. പ്രേമം സിനിമയെ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും സിഇടിയിലെ സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. പ്രേമം സിനിമ പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തിലെ താരങ്ങളുടെ വസ്ത്രധാരണത്തെ അനുകരിച്ച് കോളജില്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് പതിവാണ്. ഇത്തരത്തില്‍ വസ്ത്രം ധരിച്ച് എത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തുവന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























