എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടിയം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വീട്ടുവളപ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പെരുമ്പുഴ എസ്.എസ് ഭവനില്‍ സൂബ്രഹ്മണ്യന്‍ (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. വ്യാഴാഴ്ച ഡ്യൂട്ടികഴിഞ്ഞ് വൈകുന്നേരത്തോടെ വീട്ടിലേക്ക് പോയിരുന്നതായി കൊട്ടിയം പോലീസ് പറഞ്ഞു. കുണ്ടറ പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു. ഭാര്യ സുധര്‍മിണി. മക്കള്‍: ലിജി, വിജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha