പ്രിയശിഷ്യനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടാതെ ഒരു അദ്ധ്യാപകന്

അസാമാന്യ ആത്മധൈര്യം, കഠിനാദ്ധ്വാനം തന്റെ പ്രിയശിഷ്യനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഒരു അദ്ധ്യാപകന്. സോഷ്യല്‍ മീഡിയയിലെ താരമായ പൈലറ്റ് മനോജ് രാമവാര്യരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തൃശ്ശൂര്‍ ഒല്ലൂരിനടുത്തെ ആനക്കല്ല് സ്വദേശിയാണ് മനോജ്. പഠനകാലത്തെ ഏറ്റവും സമര്‍ഥനായ വിദ്യാര്‍ത്ഥിയായ മനോജിനെ അധ്യാപകനും ആര്‍ട്ട്ക്രിട്ടിക്കുമായ പ്രൊഫസര്‍ ജോര്‍ജ്ജ് എസ് പോള്‍ ഓര്‍മ്മിച്ചെടുത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഫിസിക്‌സ് ബാച്ചില്‍ തന്റെ വിദ്യാര്‍ത്ഥിയായിരുന്ന മനോജ് പഠനത്തില്‍ അതിസമര്‍ഥനും കൂടാതെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയിലെ മിടുക്കനുമായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ 1992 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു മനോജ്.
തൃശ്ശൂര്‍ ഹോളി എയ്ഞ്ചല്‍സില്‍നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മനോജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് തിരുവനന്തപുരം ഫ്‌ളൈയിംഗ് ക്ലബ്ബില്‍നിന്നും പൈലറ്റ് ലൈസന്‍സും കരസ്ഥമാക്കി. ഭാര്യയും മകനും അടങ്ങുന്ന മനോജും കുടുംബവും ബാഗ്ലൂരില്‍ സ്ഥിരതാമസമാണ്.
മരണത്തെ മുഖാമുഖം കാണുമ്പോഴും പൈലറ്റും വിമാനജീവനക്കാരും യാത്രക്കാരെ പ്രശ്‌നങ്ങളൊന്നും അറിയിച്ചിരുന്നില്ല. ഇന്ധനം തീര്‍ന്നിരിക്കുന്നതിനാല്‍ തിരുവനന്തപുരത്താണ് ഇറങ്ങുന്നത് എന്നു മാത്രം അറിയിച്ചു. അതുകൊണ്ട് വൈകുന്നു എന്ന അമര്‍ഷം മാത്രം യാത്രക്കാര്‍ക്കുണ്ടായിരുന്നുള്ളൂ.
എന്നാല്‍ രാവിലെ പത്രത്തില്‍ വാര്‍ത്ത കണ്ട് പലരും തങ്ങളുടെ ജീവന്‍രക്ഷിച്ച പൈലറ്റിന് നന്ദി അറിയിച്ചു
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദോഹയില്‍നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം കനത്ത മൂടല്‍മഞ്ഞ് കാരണം കൊച്ചിയില്‍ ഇറക്കാനാവാതെ വരുകയും തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയുംചെയ്തത്. അവിടെയും മൂടല്‍മഞ്ഞ് കാരണം ഇറക്കാനാവാതെ ആകാശത്ത് വട്ടമിട്ട് പറക്കുന്നതതിനിടയില്‍ ഇന്ധനം പൂജ്യമായിത്തീര്‍ന്നു. ഇത്രയും അടിയന്തരസാഹചര്യത്തില്‍ തന്നോടൊപ്പമുള്ള 155 പേരുടെയും ജീവനെ തന്റെ കൈകളില്‍ വിശ്വാസമര്‍പ്പിച്ച് രക്ഷിച്ച ദൈവദൂതനായി മനോജ് രാമവാര്യര്‍ മാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























