ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് അടക്കമുള്ള ജഡ്ജിമാരുടെ പരിഗണന വിഷയങ്ങള്‍ മാറ്റി

സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസ് അടക്കം 38 ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ക്രിമിനല്‍, മിസലേനിയസ് കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അലക്‌സാണ്ടര്‍ തോമസ് ഇനി മുതല്‍ സിവില്‍ കേസുകളായിരിക്കും പരിഗണിക്കുക. ഓണത്തിന്റെ അവധിക്കു ശേഷം മാറ്റങ്ങള്‍ നിലവില്‍ വരുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു.അതേസമയം പരിഗണനാ വിഷയങ്ങള്‍ മാറ്റുന്ന നടപടിയില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. എല്ലാ അവധിക്കു ശേഷവും ഇത്തരം മാറ്റങ്ങള്‍ പതിവാണെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.
അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ അടുത്തിടെ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് ഉന്നയിച്ചത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ജഡ്ജിക്കെതിരേ സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























