ഇന്ധനം തീര്‍ന്ന വിമാനവുമായി അടിയന്തര ലാന്‍ഡിങ്; മലയാളി പൈലറ്റിന് സസ്‌പെന്‍ഷന്‍

അസാമാന്യ ധൈര്യത്തോടെ ആളുകളുടെ ജീവന്‍രക്ഷിച്ച പൈലറ്റിന് സസ്‌പെന്‍ഷന്‍. തോളത്തു തട്ടി അഭിനന്ദിക്കേണ്ടതിനു പകരമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഇത്തരമൊരു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി 142 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ജെറ്റ് എയര്‍വേസിലെ മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നും മോശം കാലാവസ്ഥയെ തുടര്‍ന്നുമാണ് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തയാറായത്.
ഇന്ധനം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പായിട്ടും മറ്റുവഴികള്‍ തേടാതെ ലാന്‍ഡിങ് നടത്തിയതിനും നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനുമാണ് സസ്‌പെന്‍ഷന്‍. മനോജ് രാമവാര്യര്‍ ആണ് സംഭവസമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി പൈലറ്റ്.
കൊച്ചിയില്‍ കനത്ത മൂടല്‍മഞ്ഞായതിനാലാണ് വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. മൂന്നു റൗണ്ട് ആകാശത്ത് വട്ടമിട്ട് കറങ്ങിയ ശേഷമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് പോകാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, പൈലറ്റിനോട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിലും കാലാവസ്ഥ വ്യത്യസ്തമായിരുന്നില്ല. ഇവിടെയും മൂന്നു തവണ വിമാനം വട്ടമിട്ട് പറന്നു. വിമാനം ഇറങ്ങാന്‍ സൗകര്യം ഒരുക്കിയിരുന്ന ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ തയാറാകാതെ ആയിരുന്നു ഇത്. അവസാനം, രണ്ടിടങ്ങളിലായി ഏഴാം ശ്രമത്തിലാണ് വിമാനം നിലത്തിറങ്ങുന്നത്.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയോട് ഡിജിസിഎ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. ആഗസ്റ്റ് 18ന് ഉണ്ടായ സംഭവം വളരെ ഗൗരവകരമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























