അമ്പിളി ഫാത്തിമ ഞായറാഴ്ച ആശുപത്രി വിടും

അമ്പിളി ഫാത്തിമ ഞായറാഴ്ച ആശുപത്രിവിടും. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ 13-നാണ് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ആശുപത്രിയുടെ 250 മീറ്റര്‍ പരിധിയില്‍ തന്നെ മൂന്നുമാസം പൂര്‍ണമായും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ താമസിക്കണമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ആശുപത്രിക്കടുത്തുള്ള കെടിഡിസിയുടെ ഹോട്ടലില്‍ താമസിപ്പിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ അടിയന്തരമായി കെടിഡിസി എംഡിയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.
ഡോക്ടറുടെയും നഴ്‌സിന്റെയും പൂര്‍ണമായ നിരീക്ഷണത്തിലായിരിക്കും താമസം. മാത്രമല്ല, ഐസിയു പോലെ ഹോട്ടല്‍ മുറിയെ രോഗപ്രതിരോധമാക്കിയ ശേഷമാകും അങ്ങോട്ടേക്ക് മാറ്റുക. അമ്പിളി ഫാത്തിമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളെ മാത്രമാണ് ഇപ്പോള്‍ കാണാന്‍ അനുവദിക്കുന്നത്.
അമ്പിളി ഫാത്തിമയുടെ ചികില്‍സാ കാര്യങ്ങള്‍ കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഇപ്പോള്‍ ധനകാര്യമന്ത്രിയുമായ പനീര്‍ ശെല്‍വം അമ്പിളി ഫാത്തിമയുടെ പിതാവ് ബഷീറിനെ ഓഫിസിലേക്ക് ക്ഷണിച്ചു. വിഡിയോ കോണ്‍ഫറന്‍സു വഴി മന്ത്രി പനീര്‍ ശെല്‍വം മുഖ്യമന്ത്രി ജയലളിതയെ രോഗവിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























