പൊലീസിനെ കണ്ട് ഭയന്നോടിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു. അക്കിക്കാവ് റോയല്‍ എന്‍ജിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ അപ്ലൈഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി പട്ടാമ്പി കരിമ്പ തടത്തിപ്പറമ്പില്‍ ഹംസയുടെ മകന്‍ ഷാഹിന്‍ (20) ആണ് മരിച്ചത്. വിദ്യാര്‍ത്ഥി സംഘട്ടനം നേരിടാനെത്തിയപ്പോഴായിരുന്നു ഷാഹിന്‍ പോലീസിനെ കണ്ട് ഓടിയത്.
ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. കോളേജിലെ ഇരുവിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ ദിവസങ്ങളായി നിലനിന്നിരുന്ന തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. കോളേജിലെ ഓണാഘോഷമായിരുന്നു വെള്ളിയാഴ്ച.സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിലെ പി.ആര്‍.ഒ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























