സര്‍ക്കാര്‍ ആശുപത്രിയിലെ കുളിമുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍. കുടപ്പനക്കുന്ന് പാതിരിപ്പള്ളി മാഞ്ഞാന്‍പാറയില്‍ മനോജിന്റെ ഭാര്യ സുചിത്രയെയാണ് (25) ഇന്ന് രാവിലെയോടെ ജില്ലാ ആശുപത്രിയിലെ പേ വാര്‍ഡിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുചിത്ര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ 4ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാല്‍ 13ന് വീണ്ടും സുചിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുചിത്രയോടൊപ്പം ഉണ്ടായിരുന്ന അമ്മ ബീനയാണ് കുളിമുറിയില്‍ മകള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ആറു വയസുള്ള മിത്രയാണ് സുചിത്രയുടെ മൂത്തമകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha