വാര്‍ഡ് വിഭജനം കൂട്ടായതീരുമാനമെന്ന് രമേശ് ചെന്നിത്തല, മുസ്‌ളീം ലീഗിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്‌ളീം ലീഗിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. വാര്‍ഡ് വിഭജനത്തില്‍ ലീഗ് അമിതാവേശം കാട്ടിയെന്ന് പറയുന്നത് ശരിയല്ല. യു.ഡി.എഫ് കൂട്ടായാണ് എല്ലാ തീരുമാനങ്ങളും എടുത്തിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ തീരുമാനിച്ചിട്ടില്ല. സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് യു.ഡി.എഫിന്റെ ആവശ്യം. തിങ്കളാഴ്ച തിരഞ്ഞെടുപ്പു കമ്മിഷനുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഇതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യത്തില്‍ ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ തീരുമാനമാണ് ഉണ്ടായതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പിന്നാലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ച് ചെന്നിത്തല പിന്തുണ അറിയിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























