കുത്തക മുതലാളിമാര്‍ക്ക് കനത്ത പ്രഹരം നല്‍കി മന്ത്രി ഷിബു ബേബി ജോണ്‍

കുത്തക മുതലാളിമാര്‍ക്ക് കനത്ത പ്രഹരം നല്‍കി തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഉറച്ച് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. കുത്തക മുതലാളിമാരുടെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമാണ് ഇതോടെ അറുതിയായിരിക്കുന്നത്. ഒരു വിധത്തില്‍ പറഞ്ഞാന്‍ ടെക്‌സ്റ്റയില്‍സ് ജീവനക്കാരെ ഒന്നിരിക്കാന്‍ പോലും അനുവദിക്കാതിരുന്ന മുതലാളിമാരാണ് ഈ നിയമം നടപ്പിലാക്കാന്‍ കാരണം അതിനാല്‍ അവരെ തന്നെ അഭിനന്ദിക്കാം. ആലപ്പുഴ സീമാസിലും മറ്റ് ടെ്ക്സ്റ്റയില്‍ഷോപ്പുകളിലും അടുത്തിടെ നിരവധി തൊഴിലാളി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അതിന്‍െയെല്ലാം കൂടി ആകെത്തുകയാണ് പുതിയ നിയമം.
കടകളിലും വാണിജ്യസ്ഥാപനങ്ങളിലും നാലുമണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നാണ് തൊഴില്‍വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുരുഷതൊഴിലാളികള്‍ക്ക് തലച്ചുമടായി എടുക്കാവുന്ന ഭാരം 75ല്‍നിന്ന് 55 കിലോഗ്രാമായി കുറച്ചുകൊണ്ടും ഉത്തരവ് പുറത്തിറക്കി. .
ഇരുപതില്‍ കൂടുതല്‍ വനിതാജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ശിശുപരിപാലനകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിയമഭേദഗതിയും മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതികള്‍ക്ക് അംഗീകാരമായതോടെ കടകളും വാണിജ്യസ്ഥാപനങ്ങളും ഇത് നടപ്പാക്കേണ്ടിവരും.
എല്ലാ ഇടത്തരം വന്‍കിട സ്ഥാപനങ്ങളും തൊഴിലാളിക്ക് നിയമനം നല്കി മൂന്നുമാസത്തിനകം നിയമന ഉത്തരവ് നല്കണം. പിരിച്ചുവിടുമ്പോഴും മറ്റു സാഹചര്യങ്ങളിലും സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്നതിനാണിത്. നിലവില്‍ ജോലിചെയ്യുന്നവര്‍ക്കും ചട്ടം നിലവില്‍ വന്ന് മൂന്നുമാസത്തിനകം നിയമന ഉത്തരവ് നല്കണം. തൊഴിലാളി അപേക്ഷ നല്കിയാല്‍ ഏഴുദിവസത്തിനകം പരിചയ സര്‍ട്ടിഫിക്കറ്റ് നല്കണം. വന്‍കിട സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.
ഇടത്തരം, വന്‍കിട സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കായി വിശ്രമമുറികള്‍ സജ്ജീകരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം വിശ്രമമുറികളിലുണ്ടാകണം. ശൗചാലയവും ഒരുക്കണം. അഞ്ച് സ്ത്രീത്തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ സാനിറ്ററി നാപ്കിന്‍ നശിപ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. വിശ്രമമുറിയില്‍ തൊഴിലാളികളുടെ സ്വകാര്യതയ്ക്ക് തടസ്സമാകുന്ന കാമറ തുടങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല.
20 തൊഴിലാളികള്‍ക്ക് ഒന്ന് എന്ന ക്രമത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ശൗചാലയങ്ങള്‍ വേണം. 50 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണം. 25 കിലോമീറ്ററിന് മുകളില്‍ താമസസ്ഥലമുള്ള ജീവനക്കാര്‍ക്ക് ഹോസ്റ്റല്‍ ഉറപ്പാക്കണം. ഇരുപതോ അതില്‍ കൂടുതലോ സ്ത്രീത്തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ക്രഷ് സൗകര്യം ഒരുക്കണം. ഒന്നിലധികം സ്ഥാപനങ്ങള്‍ക്ക് പൊതുവായി ക്രഷ് തുടങ്ങാം. കുട്ടികളെ നോക്കുന്നതിന് പരിചയം സിദ്ധിച്ച സ്ത്രീയെ നിയോഗിക്കണം. കുട്ടികള്‍ക്ക് പാലും മറ്റ് ആഹാരവും നല്കുകയും വേണം.
തൊഴിലാളികള്‍ക്ക് അവധിവേതനം നല്‍കിയില്ലെങ്കില്‍ റവന്യു റിക്കവറി അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും ഭേദഗതി നിര്‍ദ്ദേശിക്കുന്നു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഉപകരണങ്ങളും മറ്റും സജ്ജീകരിക്കണമെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്.
ഇവെയല്ലാം നടപ്പിലില്‍ വരുത്തണം എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയ തൊഴില്‍ മന്ത്രി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























