Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്;ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്;കാറ്റും മഴയും ഉണ്ടാകുമ്പോൾ ഈ നിർദ്ദേശങ്ങൾ പാലിക്കണം;ഡിസംബർ 05 മുതൽ ഡിസംബർ 06 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

05 DECEMBER 2021 10:19 PM IST
മലയാളി വാര്‍ത്ത

ഡിസംബർ 05 മുതൽ ഡിസംബർ 06 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക. നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (33 minutes ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (50 minutes ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (1 hour ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (1 hour ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (2 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (3 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (4 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (6 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (10 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (10 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (11 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (11 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (11 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (11 hours ago)

Malayali Vartha Recommends