രണ്ടു ദിവസത്തിനകം ആവശ്യങ്ങളിൽ നടപടി എടുക്കാമെന്ന് ആരോഗ്യമന്ത്രി: പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു

പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു. ഡോക്ടർമാരുടെ ആവശ്യങ്ങളില്‍ രണ്ട് ദിവസത്തിനകം നടപടിയെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചിരിക്കുന്നത്.നാളെ നടത്താനിരുന്ന ഡ്യൂട്ടി ബഹിഷ്‌കരണ സമരമാണ് പിന്‍വലിച്ചത്.
പി.ജി ഡോക്‌ടര്‍മാരുടെ കുറവ് നികത്തുമെന്ന് ഡോക്‌ടര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. നോണ്‍ അക്കാഡമിക്ക് ജൂനിയര്‍ അക്കാഡമിക് ഡോക്‌ടര്‍മാരെ നിയമിക്കും. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
നാളെമുതല്‍ അത്യാഹിത വിഭാഗ ഡ്യൂട്ടി ബഹിഷ്‌കരിക്കാനായിരുന്നു സമരം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ തീരുമാനിച്ചിരുന്നത്. നിലവില്‍ ഡോക്‌ടര്‍മാര്‍ സമരം ചെയ്‌തിരുന്നപ്പോള്‍ ഹൗസ് സര്‍ജന്മാരും മുതിര്‍ന്ന ഡോക്‌ടര്‍മാരുമാണ് വാര്‍ഡുകളിലെ ഉള്‍പ്പടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
മതിയായ ഡോക്‌ടര്‍മാരില്ലാതെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റാതിരിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha