ഓടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം; സംഭവത്തിൽ അഞ്ച് പേർക്ക് പരിക്ക്; അപകടത്തില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു

മലപ്പുറം ആനക്കയം വള്ളിക്കാപറ്റയില്‍ ഓടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു.അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂര് കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദരന് ഉസ്മാന് (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓടോറിക്ഷാ ഡ്രൈവര്‍ ചണ്ടിയന്‍ മൂച്ചി ഹസന്‍കുട്ടി, ഉസ്മാന്റെയും സഹോദരിയുടെയും നാല് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.പരിക്കേറ്റ മൂന്ന് കുട്ടികളെയും ഓടോ ഡ്രൈവറെയും കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റി. മൃതദേഹം മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രി മോര്‍ചെറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ടെത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha