അനീഷിനെ കൊന്നത് മനപ്പൂർവ്വം..പറഞ്ഞതെല്ലാം പച്ചകള്ളം... ലാലുവിനും അമ്മയ്ക്കും അനീഷിനെ നന്നായി അറിയാം...ഇവരുടെ വീട്ടിൽ വെച്ച് ഈ പയ്യനുമായി നേരത്തേയും വാക്ക് തർക്കം ഉണ്ടായിട്ടുണ്ട്... അമ്മയുമായി നേരിട്ടും ഫോണിലും സംസാരിക്കുമായിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനീഷിന്റെ സുഹൃത്ത്....

പേട്ടയിൽ മകളുടെ കാമുകനെ വീട്ടിൽ വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്..അനീഷിന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലന്നും അവനെ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്നുമാണെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ.പിതാവ് ലാലുവിനും പെൺകുട്ടിയുടെ വീട്ടുകാർക്കും അനീഷിനെ നന്നായി അറിയാം.ഇതിന് മുൻപും ഇവരുടെ വീട്ടിൽ വെച്ച് ഈ പയ്യനുമായി വാക്ക് തർക്കം ഉണ്ടായിട്ടുണ്ട്...പെൺകുട്ടിയും അനീഷും തമ്മിൽ ഒരു വർഷമായി പ്രണയത്തിലാണ്.മാത്രമല്ല പെൺകുട്ടിയുടെ അമ്മയ്ക്ക് പയ്യനെ നന്നായി അറിയാമെന്നും അമ്മയുമായി അനീഷ് ഫോണിൽ സംസാരിക്കാറുണ്ടെന്നും അതിന് താൻ പലപ്പോഴും ദൃക്‌സാക്ഷിയാണെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു..
അനീഷിന്റെ സുഹൃത്ത് പറയുന്നത് ഇങ്ങനെ..
https://www.facebook.com/Malayalivartha