Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്

06 APRIL 2026 03:17 PM IST
മലയാളി വാര്‍ത്ത

പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചും മീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.

പഴയ തലമുറക്കാർ കുറുവച്ചനെ സ്തുതിക്കുകയും, വാഴ്‌ത്തുകയും ചെയ്യുമ്പോൾ പുതുതലമുറക്കാർക്ക് കുറുവച്ചൻ റോൾ മോഡലാണ്. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു.സുരേഷ് ഗോപിയാണ് കടുവാക്കുന്നേൽ കുറുവച്ചനെ ഭദ്രമാക്കു അത്. നീണ്ട കുരിശുള്ള ഒരു ചെയിൻ വായ് ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള ലുക്കിലാണ് കുറുവച്ചൻ്റെ ആദ്യ ലുക്ക്. എത്തിയിരിക്കുന്നത്.

വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും എന്ന വിശുദ്ധ ബൈബിളിലെ മിഖായേലിൻ്റെ ഒരു വാക്യമാണിത് . ഈ ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. ഒരുപാട് അർത്ഥങ്ങൾ ഈ വാക്യത്തിനു പുറകിലുണ്ട്.

ഈ ഉയർത്തെഴുന്നേൽപ്പിനിടയിലെ സംഭവങ്ങൾ വലിയ സംഘർഷഭരിതമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വലിയ മുതൽമുടക്കിൽ. ഒരുങ്ങുന്നതാണ് ഈ ചിത്രം .ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ചിത്രീകരണം നടക്കുകയാണ്. കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്കൊപ്പം നിന്നുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

മാസ് ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക അഭിനയയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ലാൽ ,കബീർ ദുഹാൻ സിംഗ്.ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ,ബിജു പപ്പൻ, മാർട്ടിൻമുരുകൻ, ജിബിൻ ഗോപി, സുശീൽ കുമാർ ,പൂജപ്പുര രാധാകൃഷ്ണൻ..മേലനാ രാജ് എന്നിവവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. എഴുപതിൽ അധികം അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

രചന - ഷിബിൻ ഫ്രാൻസിസ്

ഗാനങ്ങൾ- വയലാർ ശരത് ചന്ദ്രൻ.

സംഗീതം - ഹർഷവർദ്ധൻരാമേശ്വർ

ഛായാഗ്രഹണം - ഷാജികുമാർ.

എഡിറ്റിംഗ് - ഷഫീഖ് വി. ബി.

കലാസംവിധാനം - ഗോകുൽ ദാസ്.

മേക്കപ്പ് - റോണക്സ് സേവ്യർ.

കോസ്റ്റ്യും - ഡിസൈൻ- അനീഷ് തൊടുപുഴ.

കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ. ദീപക് നാരായൺ '

കോ-പ്രൊഡ്യൂസേഴ്സ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ

എക്സിക്കുട്ടീവ് - പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.

പ്രൊഡക്ഷൻ മാനേജർ - പ്രഭാകരൻ കാസർകോഡ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - നന്ദു പൊതുവാൾ ബാബു രാജ്മനിശ്ശേരി'

പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനക്കൽ

തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുമെന്നും വാഴൂർ ജോസ്.അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ....  (15 minutes ago)

കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിൽ സർക്കാർ...  (39 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,11,240 രൂപ  (55 minutes ago)

രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ച  (1 hour ago)

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ  (1 hour ago)

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം... ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടിക്ക് പരുക്ക്  (1 hour ago)

ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ  (1 hour ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം... ജൂലൈ 31 വരെ ആഴക്കടല്‍ മീന്‍പിടിത്തം പൂര്‍ണമായി സ്തംഭിക്കും  (2 hours ago)

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....  (3 hours ago)

കനത്ത മഴ.... പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (3 hours ago)

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി ഇസ്രയേലിന് നേർക്ക് ഇറാന്റെ കനത്ത മിസൈൽ ആക്രമണം...  (3 hours ago)

പ്രവാസി മലയാളിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

Malayali Vartha Recommends