ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏർപ്പാടാണ്, ആഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെ കയറും, പിണറായിയെ കടന്നാക്രമിച്ച് ഷാഫി പറമ്പിൽ

ആഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും. കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏർപ്പാടായിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ.
ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത യാത്രക്കാരനെ, സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റിലേക്ക് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി പുറത്താക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഷാഫി പറമ്പിൽ പ്രതികരിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
ആഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും . കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏർപ്പാടായിരിക്കുകയാണ്.
സേനയിൽ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്. പിണറായിയുടെ പേര് പറയുവാൻ പോലും ഭയമുള്ള CPIM സമ്മേളനങ്ങളിൽ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമർശനം ഉയർന്നിട്ടും, പൊതുമരാമത്ത് മന്ത്രി വരെ പരസ്യ വിമർശനം ഉന്നയിക്കേണ്ടി വന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണ്. വകുപ്പിൽ ഇടപെടുവാൻ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കിൽ അവരെ ആഭ്യന്തര വകുപ്പ് എല്പ്പിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണം
ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത യാത്രക്കാരനെ, സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റിലേക്ക് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി പുറത്താക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കയ്യിലുള്ള ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ട പൊലീസ്, യാത്രക്കാരന്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ശേഷം വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടു. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha