നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍ ആണെന്ന ആരോപണവുമായി നടന്‍ ദിലീപ് രംഗത്ത്.... ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്ട്‌സ്ആപ്പ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം, തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുതെന്നും ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍ ആണെന്ന ആരോപണവുമായി നടന്‍ ദിലീപ് രംഗത്ത്.... ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്ട്‌സ്ആപ്പ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം, തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുതെന്നും ദിലീപ്.
കേസ് അട്ടിമറിക്കാനാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിനു പിന്നിലെന്നും ദിലീപ് ആരോപിച്ചു.സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനാണെന്ന് ആരോപിച്ച് ദിലീപ് ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കി.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ ആവശ്യം. കൂടാതെ, കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവച്ചുവെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി.
കേസില്‍ തുടരന്വേഷണം വേണമെന്ന പൊലീസിന്റെ ആവശ്യം വിചാരണക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണു നടിയുടെ നീക്കം. കേസിലെ പ്രതിയായ ദിലീപ് ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha


























