എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ

എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.തൈപൊങ്കല്‍ പ്രമാണിച്ച് സര്‍ക്കാര്‍ ആറ് ജില്ലകളില്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം, പാലക്കാട്, കൊല്ലം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കാണ് വെള്ളിയാഴ്ച പൊങ്കല്‍ പ്രമാണിച്ച് അവധി നല്‍കിയിരിക്കുന്നത്. ശനിയാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha


























