വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; ആൾക്കാരെ കുടിക്കുന്നത് ഇങ്ങനെ, ആലുവ സ്വദേശി അറസ്റ്റില്‍

ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. ആലുവ തോട്ടാട്ടുകര കടവില്‍ സന്തോഷ് ജോസഫ് (49) ആണ് അറസ്റ്റിലായത്. എറണാകുളത്ത് കോമ്പാറയില്‍ സാന്‍ജോസ് ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്തു ജോലി എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കുമായിരുന്നു. ഈ പരസ്യം കണ്ടു വന്നവരായിരുന്നു തട്ടിപ്പിൽ വന്നതിൽ കൂടുതൽപേരും.
പോളണ്ടില്‍ പോകുന്നതിന് 4,25,000 രൂപ വേണമെന്നും അതിന് അഡ്വാന്‍സായി 1,00,000 രൂപ നല്‍കണം എന്നും ഇവര്‍ ആവശ്യപ്പെടും. പിന്നീട് ഒരു അവധി പറയും. പരാതിക്കാരുടെ എണ്ണം കൂടിയതോടെ ഓഫിസ് അടച്ചുപൂട്ടി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മംഗലാപുരത്ത് ഉണ്ടെന്നു മനസിലാക്കുകയും സ്ഥലത്തെത്തി പിടികൂടുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























