കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് .... ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസില്‍ വിധി ഇന്ന്.... കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധിപറയുന്നത്, 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവരുന്നത്

ജലന്ധര്‍ ബിഷപ്പായിരിക്കെ ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോട്ടയം സെഷന്‍സ് കോടതി ഇന്ന് വിധി പറയും. രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം സഭയിലെ ബിഷപ്പിനെതിരെ നല്‍കിയ പീഡന കേസാണിത്. മാനഭംഗം തെളിഞ്ഞാല്‍ ഫ്രാങ്കോയ്ക്ക് പത്തു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാം.
പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം അടക്കം പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ഭഗല്‍പൂര്‍ രൂപത ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരും മറ്റ് 11 വൈദികരും തിരുവസ്ത്രം ഉപേക്ഷിച്ചവരടക്കം 25 കന്യാസ്ത്രീകളും മൊഴി രേഖപ്പെടുത്തിയ 10 മജിസ്ട്രേട്ടുമാരും സാക്ഷിപ്പട്ടികയിലുണ്ട്.
122 പ്രമാണങ്ങളും നാല് തൊണ്ടി മുതലും പ്രോസിക്യൂഷന്‍ ഹാജരാക്കി.അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ്, എസ്.ഐ എം.പി. മോഹന്‍ദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അഡ്വ. ജിതേഷ് ജെ. ബാബുവാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അഡ്വ. കെ. രാമന്‍ പിള്ളയും സി.എസ്. അജയനും പ്രതിഭാഗത്തിനുവേണ്ടി ഹാജരായി.
2014നും 2016നും ഇടയില്‍ കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ വച്ച് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2017 ജൂണ്‍ 27ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്കിയെങ്കിലും മൊഴി എടുക്കാന്‍ പോലും തയ്യാറായില്ല. ഇതിനെതിരെ കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും 2018 സെപ്തംബര്‍ 21ന് അറസ്റ്റ് ചെയ്തതും. 25 ദിവസം ഫ്രാങ്കോ റിമാന്‍ഡില്‍ കഴിഞ്ഞു.
പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഫ്രാങ്കോ, കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെവരെ സമീപിച്ചിരുന്നെങ്കിലും ഒഴിവാക്കപ്പെട്ടില്ല. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ. ബാബു, സുബിന്‍ കെ. വര്‍ഗീസ് എന്നിവരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകൂടിയാണിത്.
വൈക്കം ഡിവൈ.എസ്.പിയായിരുന്ന കെ. സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണനടപടികള്‍. വിചാരണ ഈ കുറ്റങ്ങളില്‍ ഒരു വര്‍ഷം കഠിന തടവും പിഴയും ശിക്ഷയും വരുന്ന അന്യായമായി തടഞ്ഞുവെക്കല്‍ (342), അഞ്ചുമുതല്‍ 10 വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം (376(സി)(എ)), പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും വരുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം (377), ഏഴുവര്‍ഷം കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന ഭീഷണിപ്പെടുത്തല്‍ (506 (1)), പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വരാവുന്ന മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, (376(2)(കെ)), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവുമുതല്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ (376(2)(എന്‍), ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍ (354) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ്പിനെ വിചാരണ ചെയ്തത്.
"
https://www.facebook.com/Malayalivartha


























