സിപിഎമ്മിൻ്റെ ഭരണകൂട അനാസ്ഥ കാരണം കേരളം കോവിഡ് തരംഗത്തിൽ മുങ്ങുകയാണ്; മുഖ്യമന്ത്രിയ്ക്ക് അമേരിക്കയിൽ ചികിത്സ സാദ്ധ്യമാകുമ്പോൾ കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ല; മരണ വ്യാപാരികളാണ് സിപിഎമ്മെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

മരണ വ്യാപാരികളാണ് സിപിഎമ്മെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മരണ വ്യാപാരികളാണ് സിപിഎം. സിപിഎമ്മിൻ്റെ ഭരണകൂട അനാസ്ഥ കാരണം കേരളം കോവിഡ് തരംഗത്തിൽ മുങ്ങുകയാണ്.മുഖ്യമന്ത്രിയ്ക്ക് അമേരിക്കയിൽ ചികിത്സ സാദ്ധ്യമാകുമ്പോൾ കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ല.
സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിഞ്ഞ് കാശു വാങ്ങുന്നു. ആരോഗ്യ വകുപ്പ് നോക്കുകുത്തിയെ പോലെ നിന്ന് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികളും ക്രമക്കേടുകളും നടത്തിയ പിണറായി വിജയനെതിരെ യുഡിഎഫ് തെരുവിൽ സമരം ചെയ്യാതിരുന്നത് ജനനന്മയെ കരുതിയായിരുന്നു. പ്രതിഷേധങ്ങൾ കോവിഡ് വ്യാപനമുണ്ടാക്കി ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് അധികാരത്തിലെത്തുന്നതിനേക്കാൾ കോൺഗ്രസ് ആഗ്രഹിച്ചത്.
അതിൻ്റെ ഫലമായി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും പിണറായി വിജയൻ്റെ കഴിവുകെട്ട ഭരണം വീണ്ടും സഹിക്കേണ്ട ദുരവസ്ഥ മലയാളികൾക്കുണ്ടായി. തിരഞ്ഞെടുപ്പിന് മുമ്പ് സാമൂഹിക പ്രതിബദ്ധതയുടെ അപ്പോസ്തലൻമാരായി നടിച്ച സിപിഎം ഇപ്പോൾ കോവിഡ് വ്യാപിപ്പിക്കാൻ മുന്നിൽ നിൽക്കുകയാണ്.
കേരള സർക്കാർ കോവിഡ് പ്രതിരോധത്തിൽ അടിമുടി പരാജയപ്പെട്ടിട്ടും തിരുവാതിരകളിയും ഗാനമേളയും പാർട്ടി സമ്മേളനങ്ങളും ഒക്കെയായി കോവിഡ് പടർത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സിപിഎം. പൊതുപരിപാടികളൊക്കെ മാറ്റിവെച്ച കോൺഗ്രസിനെ സിപിഎം മാതൃകയാക്കണം. കോവിഡ് പടർന്നാൽ സർക്കാരിൻ്റെ അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിയുമെന്ന് സിപിഎം വ്യാമോഹിക്കേണ്ട. മരണവ്യാപാരികളായി തുടരാൻ തീരുമാനിച്ചാൽ ജനം സിപിഎമ്മിനെ തെരുവിൽ നേരിടുന്ന കാലം അതിവിദൂരമല്ല!
https://www.facebook.com/Malayalivartha


























