സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ ആദ്യം തന്നെ അതി തീവ്രവ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം, ഈ ഘട്ടം അതിപ്രധാനം... തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ ആദ്യം തന്നെ അതി തീവ്രവ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രി .
ഈ ഘട്ടം അതിപ്രധാനമാണ്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ആശുപത്രി സൗകര്യങ്ങള്‍ സജ്ജമാണ്. ഓക്‌സിജന്‍ ജനറേറ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
രോഗം വ്യാപകമായി പടരാതിരിക്കാന്‍ എന്‍95 മാസ്‌കോ ഡബിള്‍ മാസ്‌കോ ജനങ്ങള്‍ ഉപയോഗിക്കണം. ക്ലസ്റ്റര്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
"
https://www.facebook.com/Malayalivartha


























