പൊന്നു പോലെ വളർത്തിയ മകളെ രക്ഷിതാക്കൾ തന്നെ കൊന്നെന്നു വരുത്തി തീർക്കാൻ പോലീസ് അവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു; 19 വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ ഗുണ്ടകളും ഈ പോലീസും തമ്മിൽ എന്ത് വ്യത്യാസം? കോവളം ആഴാകുളം ചിറയിൽ ഒരു വർഷം മുൻപ് കൊല്ലപ്പെട്ട 14 വയസുകാരിയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

കോവളം ആഴാകുളം ചിറയിൽ ഒരു വർഷം മുൻപ് കൊല്ലപ്പെട്ട 14 വയസുകാരിയുടെ വീട് സന്ദർശിച്ചു പ്രതിപക്ഷ നേതാവ് . ശേഷം അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കോവളം ആഴാകുളം ചിറയിൽ ഒരു വർഷം മുൻപ് കൊല്ലപ്പെട്ട 14 വയസുകാരിയുടെ വീട് സന്ദർശിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കളെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഒരു വർഷത്തിനു ശേഷമാണ് യഥാർത്ഥ പ്രതി അറസ്റ്റിലായത്.
പൊന്നുപോലെ വളർത്തിയ മകളെ രക്ഷിതാക്കൾ തന്നെ കൊന്നെന്നു വരുത്തി തീർക്കാൻ പോലീസ് അവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 19 വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ ഗുണ്ടകളും ഈ പോലീസും തമ്മിൽ എന്ത് വ്യത്യാസം? എത്ര അപരിഷ്കൃതമാണ് പോലീസിന്റെ അന്വേഷണ രീതി. കേരളം അപമാന ഭാരത്താൽ നാണിച്ചു തലതാഴ്ത്തുകയാണ്.
ഈ മാതാപിതാക്കളെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്. ഈ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണം. പോലീസ് ഉദ്യേഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണം. അമ്മ ക്യാൻസർ രോഗിയാണ് അച്ഛന് ശാരീരിക അവശതകളുണ്ട്. ഇവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കണം. അല്ലങ്കിൽ അവർക്ക് ആവശ്യമായ ചികിത്സാ സഹായവും നിയമസഹായവും പ്രതിപക്ഷം നൽകും.
രണ്ട് മാസത്തിനിടെ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇടിഞ്ഞാര്‍, കൊച്ചുവിള ആദിവാസി ഊരുകളും സന്ദര്‍ശിച്ചിരുന്നു. അഞ്ച് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞു നോക്കിയില്ല. അതീവ പരിഗണന അര്‍ഹിക്കുന്ന ഈ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ ജാഗ്രത കാട്ടണം. ആദിവാസി മേഖലയില്‍ ലഹരി സംഘം പിടിമുറുക്കിയിരിക്കുകയാണ്. ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളെയും ഇരകളാക്കുന്ന വലിയൊരു റാക്കറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനാറും പതിനേഴും വയസുള്ള വിദ്യാര്‍ഥിനികളെയാണ് ഇരകളാക്കി മാറ്റുന്നത്.
പുറത്തു നിന്നുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇവിടേക്ക് എത്തുന്നതും സംശയാസ്പദമാണ്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് സമഗ്രമായ അന്വേഷണമല്ല. ആദിവാസികളുടെ ഉന്നമനത്തിനുള്ള പദ്ധതികളിലും സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്.
ആദിവാസി ക്ഷേമമല്ല ചൂഷണമാണ് ഭരണകൂടം നടത്തുന്നത്. മരിച്ച കുട്ടികളുടെ വീട്ടില്‍ പോലും ട്രൈബല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ല. സ്‌റ്റേറ്റ് ആണ് ഈ മരണങ്ങളുടെ ഉത്തരവാദി. ഒരു കുടുംബത്തില്‍ പോലും ഇനി ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. മരിച്ച അഞ്ച് പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























