അപ്പൊ എല്ലാത്തിലും ഒരു തീരുമാനമായില്ലേ..!!! ബിജെപിക്കെതിരെയുള്ള കോടിയേരിയുടെ പ്രസ്താവനയെ വലിച്ചു കീറി സന്ദീപ് വാര്യര്‍

ബിജെപിയെ പുറത്താക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ നേരെ ലോക്സഭയിലേക്ക് കടന്നു ചെല്ലുന്നു . എന്നിട്ട് എന്നിട്ട് നമ്മള്‍ മോദിയോട് രാജി വെക്കാന്‍ പറയുന്നു .അപ്പൊ അപ്പൊ അയാള്‍ രാജി വെക്കില്ലാന്നു പറയുന്നു . അപ്പൊ അപ്പൊ ഒരു തീരുമാനമായില്ലേ എന്നാണ് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ പരിഹാസരൂപേണ കുറിച്ചിരിക്കുന്നത്.
കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഒരു പ്രതിപക്ഷമാകാന്‍ പോലും കഴിഞ്ഞില്ലെന്നും രാഹുല്‍ സംസാരിക്കുന്നത് മോഹന്‍ ഭാഗവതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ്. ബിജെപിക്ക് വളമിടാനല്ല, ഒറ്റപ്പെടുത്താനാണ് തന്റെ നിലപാടെന്നുമാണ് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കോടിയേരി പ്രതികരിച്ചത്. കോടിയേരിയുടെ പ്രസ്താവനയ്ക്ക് നല്ല പരിഹാസരൂപേണയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ മറുപടി കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























