നമ്മുടെ രാജ്യത്തെ ഏറ്റവും സംവേദനക്ഷമതയുള്ള പ്രസംഗകരിൽ ഒരാളാണ് പ്രധാനമന്ത്രി; നരേന്ദ്രമോദിജിയെന്ന യാഥാർത്ഥ്യം ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്; ഹിന്ദിയിൽ അദ്ദേഹം പ്രസംഗിക്കുമ്പോൾ പിൻഡ്രോപ് സൈലൻസ് ആണ്; പണ്ട് രാജാവു കള്ളനാണെന്ന് രാഹുൽ ആവർത്തിച്ചു നടത്തിയ പ്രചാരണം എങ്ങനെ ബൂമറാങ്ങായെന്നു മനസ്സിലാക്കാനുള്ള വിവേകം പോലുമില്ലാത്ത ഒരു മണ്ടശിരോമണിയാണെന്ന് പപ്പുവും കൂട്ടാളികൾക്കും മനസിലാവാതെ പോയതിന്റെ ദുരന്തമാണ് പ്രതിപക്ഷം അപ്രസക്തമാവുന്നതിന്റെ കാരണങ്ങളിലൊന്ന്; വിമർശനവുമായി കെ സുരേന്ദ്രൻ

ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓൺലൈൻ പ്രസംഗത്തിനിടെ ചില തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ പ്രോംപ്റ്റർ നിന്നു പോയത് കൊണ്ടാണ് പ്രധാനമന്ത്രി അത്തരത്തിൽ പ്രതികരിച്ചത് എന്ന തരത്തിലുള്ള ആക്ഷേപങ്ങളും കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ അടക്കം ശക്തമായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ സുരേന്ദ്രൻ. ദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നമ്മുടെ രാജ്യത്തെ ഏറ്റവും സംവേദനക്ഷമതയുള്ള പ്രസംഗകരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിജിയെന്ന യാഥാർത്ഥ്യം ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്. ഹിന്ദിയിൽ അദ്ദേഹം പ്രസംഗിക്കുമ്പോൾ പിൻഡ്രോപ് സൈലൻസ് ആണ് പതിനായിരങ്ങളായാലും ലക്ഷങ്ങളായാലും ശ്രോതാക്കളെങ്കിൽ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിൽ അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്.
ലോക നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങളിൽ എല്ലാ ഭരണാധികാരികളും എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളാണ് നടത്താറുള്ളത്. ഇത് കവലയോഗങ്ങളല്ലെന്നെങ്കിലും രാഹുലും കൂട്ടാളികളും മനസിലാക്കേണ്ടതായിരുന്നു. ആംഗലേയപരിഭാഷയിൽ തടസ്സം വന്നെന്നു തോന്നിയപ്പോഴായിരുന്നു പ്രധാനമന്ത്രി പ്രസംഗം നിർത്തിയത്.
പണ്ട് രാജാവു കള്ളനാണെന്ന് രാഹുൽ ആവർത്തിച്ചു നടത്തിയ പ്രചാരണം എങ്ങനെ ബൂമറാങ്ങായെന്നു മനസ്സിലാക്കാനുള്ള വിവേകം പോലുമില്ലാത്ത ഒരു മണ്ടശിരോമണിയാണെന്ന് പപ്പുവും കൂട്ടാളികൾക്കും മനസിലാവാതെ പോയതിന്റെ ദുരന്തമാണ് പ്രതിപക്ഷം അപ്രസക്തമാവുന്നതിന്റെ കാരണങ്ങളിലൊന്ന്.
https://www.facebook.com/Malayalivartha


























