സ്ത്രീ ആദിവാസി, ദളിത്, ട്രാൻസ് കമ്മ്യൂണിറ്റി ഇവരാരെങ്കിലും ആണ് അതിക്രമങ്ങൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചാൽ എങ്ങനെ എങ്കിലും ജാമ്യം കിട്ടുന്ന വകുപ്പാക്കാൻ പരമാവധി ശ്രമിക്കുക്കും; അതിക്രമത്തിൽ പകച്ചു നിൽക്കുന്നവർക്ക് അതിജീവിച്ചവർക്ക് കരുത്തു പകർന്നു നൽകുക കൂടി ചെയ്യേണ്ടവർ കൂടുതൽ സമ്മർദ്ദം കൊടുക്കുകയും ആ അവസ്ഥയിൽ തന്നെ മൊഴി എടുക്കുകയും ആണ് ചെയ്യാറുള്ളത്; വിമർശനവുമായി ബിന്ദു അമ്മിണി

സ്ത്രീ ആദിവാസി, ദളിത്, ട്രാൻസ് കമ്മ്യൂണിറ്റി ഇവരാരെങ്കിലും ആണ് അതിക്രമങ്ങൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചാൽ എങ്ങനെ എങ്കിലും ജാമ്യം കിട്ടുന്ന വകുപ്പാക്കാൻ ആക്കാൻ പരമാവധി ശ്രമിക്കുമെന്ന വിമർശനവുമായി ബിന്ദു അമ്മിണി. അവർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്ത്രീ ആദിവാസി, ദളിത്, ട്രാൻസ് കമ്മ്യൂണിറ്റി ഇവരാരെങ്കിലും ആണ് അതിക്രമങ്ങൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചാൽ എങ്ങനെ എങ്കിലും ജാമ്യം കിട്ടുന്ന വകുപ്പാക്കാൻ ആക്കാൻ പരമാവധി ശ്രമിക്കും.
അതിക്രമത്തിൽ പകച്ചു നിൽക്കുന്നവർക്ക് അതിജീവിച്ചവർക്ക് കരുത്തു പകർന്നു നൽകുക കൂടി ചെയ്യേണ്ടവർ കൂടുതൽ സമ്മർദ്ദം കൊടുക്കുകയും ആ അവസ്ഥയിൽ തന്നെ മൊഴി എടുക്കുകയും ആണ് ചെയ്യാറുള്ളത്, പരസ്യമായി കൈയ്യേറ്റം ചെയ്യുക, പ്രൈവറ്റ് പാർട്ടിൽ കയറിപ്പിടിക്കുക തലക്കടിച്ചു പരിക്കേൽപ്പിക്കുക എന്നിവ ഉണ്ടായാലും പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം കൊടുത്തു വിടാവുന്ന വകുപ്പുകൾ മാത്രം.
എന്നെ ആക്രമിച്ച പ്രതി മോഹൻദാസ് ജനുവരി 5 ന് കൃത്യം നാല് ദിവസം മുൻപ് അതെ സ്ഥലത്തു വെച്ചു സാമൂഹിക പ്രവർത്തകയായ നസീമയെയും സുഹൃത്തായ മാധ്യമ പ്രവർത്തകയെയും ആക്രമിക്കുകയും, റേപ്പ് ചെയ്യുമെന്ന് ഭീക്ഷണി മുഴക്കുകയും ചെയ്തിരുന്നു. നസീമ ആ സമയം പിങ്ക് പോലീസിൽ വിളിച്ചറിയിച്ചിട്ടുള്ളതാണ്. എന്നാൽ പിങ്ക് പോലീസിന് പകരം അവിടെ എത്തിയ ലോക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടി എടുക്കുകയുണ്ടായില്ല.
അന്ന് ആ അതിക്രമത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാതെ ഇരുന്നതും തുടർന്നും സ്ത്രീകളെ ആക്രമിക്കുന്നതിനു അയാൾക്കു പ്രേരണ നൽകിയിട്ടുണ്ടാവാം. ഇന്ന് ഞാൻ ചേവായൂർ പോലീസ് സ്റ്റേഷന് സമീപത്തു നിൽക്കുമ്പോൾ നസീമ എന്നെ കണ്ടു അടുത്തേക്ക് വന്നപ്പോൾ ആണ് ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ അറിഞ്ഞത്.
ഇന്ന് നസീമ താമസിക്കുന്ന സ്ഥലത്തിനടുത്തുവെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കാത്തിനു മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ പിഴ ഇട്ടുകൊണ്ടിരിക്കുമ്പോൾ മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ സമീപം വെച്ചാണ് നസീമ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നത്. ട്രാൻസ് കമ്മ്യൂണിറ്റി ആണെന്നറിഞ്ഞു കൊണ്ടാണ് അയാൾ ആക്രമിക്കുന്നത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതനുസരിച്ചു ചേവായൂർ പോലീസ് സ്റ്റേഷനിൽ പോയി വളരെ വിശദമായി പരാതി നൽകിയിട്ടും മാറിൽ കയറിപിടിച്ചത് എഴുതിയിട്ട് പോലും ജാമ്യം കിട്ടുന്ന നിസ്സാര വകുപ്പുകൾ മാത്രം ചേർത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. രാവിലെ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലും കാലതാമസവും.
ഇത്തരം വിഷയങ്ങൾ നിരന്തരം ആവർത്തിക്കപ്പെട്ടിട്ടും സംഭവ സ്ഥലത്തുള്ളവരുടെ നിസ്സംഗത പോലീസിന്റെ ഭാഗത്തുള്ള അനാസ്ഥ ഇതൊക്കെ സ്ത്രീ സുരക്ഷ അവകാശപ്പെടുന്ന കേരളത്തിൽ തന്നെ ആണെന്നുള്ളത് അവിശ്വസനീയം ആയി തോന്നേണ്ടതില്ല. NB: കമന്റ് പബ്ലിക് ആക്കിയിട്ടുണ്ട്. സംഘി സംസ്കാരം പോസ്റ്റിനടിയിൽ ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ.
https://www.facebook.com/Malayalivartha


























