രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പരിശോധന നടത്തി;ചെറിയ പനിയുണ്ടെങ്കിലും താൻ പൂർണ ആരോഗ്യവാനാണ്; സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു; സുരേഷ് ഗോപി എംപിക്ക് കൊറോണ

സുരേഷ് ഗോപി എംപിക്ക് കൊറോണ. ഇന്നായിരുന്നു അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു. അപ്പോഴായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെറിയ പനിയുണ്ടെങ്കിലും താൻ പൂർണ ആരോഗ്യവാനാണെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് താരം. എല്ലാവരും സാമൂഹിക അകലം പാലിക്കുകയും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമാക്കാനുള്ള മനസ്സുണ്ടാവുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മിസോറാം മുൻ ഗവർണറും ബിജെപി മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരന് കൊറോണ സ്ഥിരീകരിക്കുകയുണ്ടായി . പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി അദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശനമായി ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.
ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് . മൂന്നാം തരംഗത്തിൽ ആദ്യം തന്നെ അതിതീവ്ര വ്യാപനമുണ്ടായി . തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ വർധിക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























