തൃശ്ശൂരിൽ കോളേജ് വിദ്യാര്‍ത്ഥിക്ക് അതിക്രൂര മര്‍ദ്ദനം; കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് നടന്നകന്നു, രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്
വിദ്യാര്‍ത്ഥിക്ക് അതിക്രൂര മര്‍ദ്ദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചിയ്യാരം ഗലീലി ചേതന കോളേജിലെ വിദ്യാര്‍ത്ഥി അമലിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊടകര സ്വദേശി ഡേവിസാണ് അമലിനെ കല്ലുകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്.
അതേസമയം അമല്‍ പെണ്‍സുഹൃത്തുമായി ബൈക്കില്‍ അതിവേഗത്തില്‍ വരികയായികുന്നു. പെട്ടെന്ന് ബൈക്ക് റോഡിലേയ്ക്ക് തെന്നി വീഴുകയായിരുന്നുയ. ചോദിക്കാനെത്തിയ നാട്ടുകാരോട് അമല്‍ എതിര്‍ത്ത് സംസാരിക്കുകയുണ്ടായി. ഇതോടോെയാണ് സ്ഥലത്തുണ്ടായിരുന്ന ഡേവിസ് അമലിന്റെ തലയ്ക്ക് കല്ലെറിഞ്ഞത്.
ഇതേതുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആന്റോ എന്നയാള്‍ അമലിനെ നിലത്ത് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ചുറ്റും ഉണ്ടായിരുന്ന നാട്ടുകാരാരും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. ഡേവിസിനെതിരെ അമല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയില്‍ അമലിനെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























