ഭൂരിപക്ഷം കെ എസ് ആർ ടി സി ജീവനക്കാരും വാക്‌സിനേറ്റഡ് ആണ്. കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ് നൽകും! കൊവിഡ് വ്യാപനത്തെ തുടർന്ന് കെ എസ് ആർ ടി സി സർവീസുകൾ കുറച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു

ഭൂരിപക്ഷം കെ എസ് ആർ ടി സി ജീവനക്കാരും വാക്‌സിനേറ്റഡ് ആണ്. കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ് നൽകും. കൊവിഡ് വ്യാപനത്തെ തുടർന്ന് കെ എസ് ആർ ടി സി സർവീസുകൾ കുറച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു.
ഇത്തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 650ൽ താഴെ ജീവനക്കാർക്ക് മാത്രമാണ് നിലവിൽ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം 3437 ബസുകൾ സർവീസ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ആർ ടി ഒ ഓഫീസുകൾ അടയ്‌ക്കേണ്ട സാഹചര്യമില്ല. തിരക്കൊഴിവാക്കാൻ സർവീസുകൾ വർദ്ധിപ്പിക്കും. മറ്റു പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























