പെണ്കുട്ടിയിമായി ബൈക്ക് റേസിംഗ്, ആഭ്യാസപ്രകടനത്തിനിടെ പെണ്‍കുട്ടി നിലത്തുവീണു, വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു

തൃശ്ശൂരിൽ തിരക്കേറിയ റോഡിലൂടെ പെണ്‍കുട്ടിക്കൊപ്പം ബൈക്ക് റേസിംഗ് നടത്തിയ വിദ്യാര്‍ഥിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. റേസിംഗിനിടെ ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി മറിഞ്ഞുവീണു. ഇതോടെ നാട്ടുകാര്‍ ഒത്തുകൂടി അമലിനെ ചോദ്യം ചെയ്തു. ഇതിനിടെ, അമല്‍ നാട്ടുകാര്‍ക്കു നേരെ തിരിയുകയും കയര്‍ക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രകോപിതരായതോടെ അമലിനു മര്‍ദനമേല്‍ക്കുകയായിരുന്നു.
തൃശൂര്‍ ചേതന കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരാള്‍ കല്ലുകൊണ്ട് അമലിനെ തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ഒല്ലൂര്‍ പോലീസ് സംഭവത്തിൽ കേസെടുത്തു. നാട്ടുകാരില്‍ ഒരാളുടെ പരാതിയില്‍ അമലിനെതിരേയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























