സഹോദരന്റെ ഭാര്യ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി!! സംഭവം പുറംലോകത്തെ അറിയിക്കാത്തത് പേടികൊണ്ട്: വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

സഹോദരന്റെ ഭാര്യ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 25കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
യുവാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പൂനൈയില്‍ പര്‍ഭാനി ജില്ലയിലാണ് ഹിന്‍ജെവാഡി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.കുളിക്കുന്നതിനിടെ താനറിയാതെ പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നും പരാതിക്കാരി പറഞ്ഞു.
ഭര്‍ത്താവിന്റെ സഹോദരന്‍ താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യമായി കാമറയില്‍ പകര്‍ത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചു ബലാത്സംഗം ചെയ്തെന്നാണ് പരാതി.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പേടി കൊണ്ട് ഇക്കാര്യം ആരോടും പറഞ്ഞില്ല. ഭര്‍തൃസഹോദരന്‍ തന്നെ വീണ്ടും സമീപിച്ചതോടെ ഭര്‍ത്താവിനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
യുവാവ് നാടുവിട്ടു പോയതായാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























