കാമുകനുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കി

പതിനേഴുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കാമുകനെ ചോദ്യം ചെയ്യാന്‍ പോലീസ്. യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കതകടച്ച് ഷാളില്‍ കെട്ടി തൂങ്ങുകയായിരുന്നു. പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജി ലതിക ദമ്ബതികളുടെ മകള്‍ അഞ്ജലിയാണ് (17) മരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയത്. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. കശുവണ്ടി തൊഴിലാളിയായ മാതാവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
ശബ്ദം കേട്ട് സഹോദരന്‍ ആദിത്യന്‍ ഓടിവന്ന് ഷാള്‍ അറുത്തിട്ട് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























